ര​ക്ത​ദാ​നം ന​ല്കി നി​യ​മ​പാ​ല​ക​ർ
Tuesday, October 26, 2021 10:14 PM IST
അ​മ്പ​ല​പ്പു​ഴ: പോ​ലീ​സ് സ്മ്യ​തി​ദി​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​നം ന​ൽ​കി നി​യ​മ പാ​ല​ക​ർ. പോ​ലീ​സ് സ്മൃ​തി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10 പോ​ലീ​സു​കാ​രാ​ണു ആ​ദ്യ​ദി​വ​സം ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച​ത്. വ​രു​ന്ന അ​ഞ്ചു​ദി​വ​സ​വും അ​ഞ്ചു​പോ​ലീ​സു​കാ​ർ വീ​തം ര​ക്ത​ബാ​ങ്കി​ൽ ര​ക്ത​ദാ​നം ന​ട​ത്തു​മെ​ന്നു എ​സ്പി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നു​ള്ള പോ​ലീ​സു​കാ​ർ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കും. രാ​വി​ലെ ര​ക്ത​ബാ​ങ്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ്യം ര​ക്ത​ദാ​നം ന​ൽ​കി എ​സ്പി ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ എ​സ്പി എ.​യു. സു​നി​ൽ കു​മാ​ർ, നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​ർ, അ​മ്പ​ല​പ്പു​ഴ സി​ഐ ദ്വി​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.