പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ധ​നം വി​ത​ര​ണം ന​ട​ത്തി
Tuesday, October 26, 2021 10:17 PM IST
ഹ​രി​പ്പാ​ട്: സം​ഘ​ട​ന​ക​ൾ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു കൈ​ത്താ​ങ്ങാ​കാ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് അ​തു മാ​ന​വീ​ക​മാ​കു​ന്ന​തെ​ന്നും മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നം തി​രു​മേ​നി അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ഫ്ര​ണ്ട്സ് ഓ​ഫ് ഷാ​ർ​ജ ആ​നാ​രി വ​ട​ക്കേ​ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യ ധ​നം വി​ത​ര​ണം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ്ര​ണ്ട്സ് ഓ​ഫ് ഷാ​ർ​ജ ജീ​വ​കാ​രു​ണ്യ - സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റെ മു​ന്നി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​നാ​രി​യിലെ ഒ​രു ക്യാ​മ്പി​ൽ ക​ഴി​യു​ന്ന 40 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. ഫ്ര​ണ്ട്സ് ഓ​ഫ് ഷാ​ർ​ജ ക​ൺ​വീ​ന​ർ ഷാ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഫാ. ​ജേ​ക്ക​ബ് മാ​ത്യു, ഫാ. ​ഡെ​ന്നീ​സ്, ഫ്ര​ണ്ട്സ് ഓ​ഫ് ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ്, വീ​യ​പു​രം പ​ഞ്ചാ​യ​ത്തം​ഗം ലി​ല്ലി വ​ർ​ഗീ​സ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ ​അ​പ്പു, കെ.​ബി ര​ഘു, കാ​ർ​ത്തി​കേ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.