ബാ​ഹ്യ​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഊ​റ്റം കൊ​ള്ളരു​തെ​ന്ന് കാ​തോ​ലി​ക്കാ ബാ​വ
Tuesday, October 26, 2021 10:17 PM IST
മാ​ന്നാ​ർ: ബാ​ഹ്യ​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും ഊ​റ്റം കൊ​ള്ളു​ന്ന​വ​രാ​ക​രു​തെ​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ. പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 119-ാം ഓ​ർ​മ​പ്പെരു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തീ​ർ​ഥാട​ന​വാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്കാ ബാ​വ. ഭൗ​തീ​ക സു​ഖ​ത്തി​നാ​യു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ൽ വി​ശ്വാ​സ ജീ​വി​തം മ​റ​ക്കു​ന്ന ഒ​രു ത​ല​മു​റ​യാ​ണ് വ​ള​ർ​ന്നുവ​രു​ന്ന​ത്.

ആ​ത്മീ​യ ജീ​വി​ത​ത്തി​ന്‍റെ ഓ​ട്ട​ക്ക​ള​ത്തി​ൽ ആ​രും തോ​ൽ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​ങ്ങ​ൾ ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റെ അ​സ്വ​സ്ഥ​രാ​ണെ​ന്നും അ​സ്വ​സ്ഥ മ​ന​സു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​ന്നെ വി​ശു​ദ്ധ​നാ​യി​രു​ന്നു പ​രു​മ​ല തി​രു​മേ​നി​യെ​ന്നും അ​തി​നാ​ൽ ത​ന്നെ ആ​ശ്വാ​സം തേ​ടി​യെ​ത്തു​ന്ന​വ​ർ ഈ ​തീ​ർ​ഥാ ട​നകേ​ന്ദ്ര​ത്തി​ൽ ഏ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ത്യു റ്റി.​ തോ​മ​സ് എം​എ​ൽ​എ, ഫാ. ​ഡോ. എം.​ഒ. ജോ​ൺ, നി​ഷ അ​ശോ​ക​ൻ, വി​മ​ല ബെ​ന്നി, അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, ഫാ. ​എം.​സി. ക​ര്യാ​ക്കോ​സ്, കെ.​ജി. ജോ​ൺ​സ​ൺ കോ​ർ-​എ​പ്പി​സ് കോ​പ്പ, ഫാ. ​എം.​സി.​ പൗ​ലോ​സ്, സൈ​മ​ൺ.​ കെ.​വ​ർ​ഗീ​സ്, എ.​എം. കു​രു​വി​ള , പി.​എ. ജേ​ക്ക​ബ്, ജി. ​ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് 144 മ​ണി​യ്ക്കൂ​ർ നീ​ളു​ന്ന അ​ഖ​ണ്ഡ പ്രാ​ർ​ഥന ആ​രം​ഭി​ച്ചു. ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രാ​ർഥന ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ഉ​ദ്ഘാ​ട​നം ചെ​യ്തു.