സി​പി​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത അ​ക്ര​മ​ത്തി​ലേ​ക്കു വ​ഴി​മാ​റി
Sunday, November 21, 2021 10:37 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ഏ​രി​യ​യി​ല്‍ സി​പി​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത അ​ക്ര​മ​ത്തി​ലേ​ക്കു വ​ഴി​മാ​റി. പു​ന്ന​പ്ര​യി​ല്‍ പാ​ര്‍​ട്ടി കു​ടും​ബ​ത്തെ സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു. പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ഭി​ന്ന​ത​യാ​ണ് സ്ത്രീ​ക​ളെ അ​ട​ക്കം ആ​ക്ര​മി​ക്കു​ന്ന​തി​ലേ​ക്കു ന​യി​ച്ച​ത്. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡ് പു​ത്ത​ന്‍​പു​ര​യി​ല്‍ ഗ​ലീ​ലി​യ പ​ള്ളി​ക്കു സ​മീ​പം സോ​ള​മ​ന്‍, ഭാ​ര്യ ജൂ​ലി​യ​ത്ത്, മ​ക​ന്‍ കു​ര്യാ​ക്കോ​സ്(24) എ​ന്നി​വ​രെ ശ​നി​യാ​ഴ്ച രാ​ത്രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു.
കു​ര്യാ​ക്കോ​സ് പാ​ര്‍​ട്ടി അം​ഗ​വും, മാ​താ​പി​താ​ക്ക​ള്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്. ഇ​വ​രു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​യ പാ​ല​പ്പ​റ​മ്പി​ല്‍ ഫ്രെ​ഡി, കു​ര്യ​ന്‍ എ​ന്നി​വ​ര്‍​ക്കും മ​ർ​ദ​ന​മേ​റ്റു. സോ​ള​മ​നെ​യും കു​ര്യാ​ക്കോ​സി​നെ​യും ക്രു​ര​മാ​യി മ​ർ​ദി​ച്ച സം​ഘം ത​ട​യാ​നെ​ത്തി​യ ജൂ​ലി​യ​ത്തി​നെ നി​ല​ത്തി​ട്ടു ച​വി​ട്ടി​യ​താ​യും പ​രാ​തി​യു​ണ്ട്. നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴാ​ണ് അ​ക്ര​മി​സം​ഘം പി​ന്‍​വാ​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ബ്രാ​ഞ്ച്, ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​യി​രു​ന്നു അ​ക്ര​മ​മെ​ന്നു മ​ർ​ദ​ന​മേ​റ്റ​വ​ര്‍ പ​റ​ഞ്ഞു. ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. താ​ന്‍ ജീ​വ​നു തു​ല്യം സ്‌​നേ​ഹി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ നേ​താ​ക്ക​ള്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി പ​റ​യു​ന്ന സോ​ള​മ​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​ക്ര​മം ന​ട​ക്കു​ന്ന വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ചെ​ങ്കി​ലും സ്ഥ​ല​ത്തെ​ത്താ​ന്‍ പോ​ലും ആ​ദ്യം ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് സോ​ള​മ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.
ലോ​ക്ക​ല്‍ ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​യ ബി​ജു പു​ന്ന​യ്ക്ക​ല്‍, എ​സ്. രാ​ജീ​വ്, സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ര്‍​ജു​ന്‍, മു​ഹ​മ്മ​ദ് സ​ഹീ​ര്‍, മി​ഥു​ന്‍ ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി സോ​ള​മ​ന്‍ പ​റ​ഞ്ഞു. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വീ​ട് ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ലോ​ക്ക​ല്‍ ക​മ്മ​ിറ്റി ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​റു​പ​ക്ഷം ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.