ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Saturday, November 27, 2021 10:43 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ കെ​ഇ​ആ​ർ സ്പെ​ഷ​ൽ റൂ​ൾ പ്ര​കാ​ര​മു​ള്ള ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള എ​യ്ഡ​ഡ്സ്കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യെ​ങ്കി​ലും 2021 ഒ​ക്ടോ​ബ​ർ 21 നു ​ജ​സ്റ്റി​സ് ഡി.വൈ. ച​ന്ദ്ര​ചൂ​ഡ് ഉ​ൾ​പ്പെ​ട്ട മൂ​ന്നം​ഗ ബ​ഞ്ച് നി​ര​സി​ച്ചു​ത്ത​ര​വാ​യി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു നാ​ളെ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ധ​ർ​ണ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​കെ.​ജെ. ജോ​ർ​ജ് അ​നു​സ്മ​ര​ണം

മാ​വേ​ലി​ക്ക​ര: വൈ​എം​സി​എ പ്ര​സി​ഡ​ന്‍റും മാ​വേ​ലി​ക്ക​ര റീ​ജ​ണ​ൽ സെ​ന്‍റ​ർ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഡോ. ​കെ.​ജെ. ജോ​ർ​ജി​ന്‍റെ അ​നു​സ്മ​ര​ണം മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് വൈ​എം​സി​എ റീ​ജ​ണ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി. സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ മാ​ത്യു ജി. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ, പ്ര​ഫ. പി.​ജെ. ഉ​മ്മ​ൻ, അ​ഡ്വ. ജോ​സ​ഫ് ജോ​ൺ, തോ​മ​സ് ചാ​ക്കോ, ഗീ​വ​ർ​ഗീ​സ് ജോ​ർ​ജ് കോ​യ്‌​പ്പ​ള്ളി, ഐ​യ്പ്പ് ജോ​ൺ, തോ​മ​സ് മ​ണ​ലേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.