അ​ജ​യ്യം, ജൈ​വി​കം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, November 28, 2021 10:43 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹ്യനീ​തി വ​കു​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​ജ​യ്യം, ജൈ​വികം എ​ന്നീ പ​ദ്ധ​തി​ക​ള്‍ ഇ​ന്ന് രാ​വി​ലെ 10ന് ​സാ​മൂ​ഹ്യനീ​തി- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സമ​ന്ത്രി ഡോ. ​ആ​ര്‍.​ ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ നി​ര്‍​ധ​ന​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് അ​ജ​യ്യം. ഹോ​പ്സ് പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി കോ​വി​ഡ് പ്ര​തി​രോ​ധം, കോ​വി​ഡാ​ന​ന്ത​ര ആ​യു​ര്‍​വേ​ദ ചി​കി​ത്സ, കൗ​ണ്‍​സ​ലിം​ഗ്, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, മാ​ന​സി​ക ഉ​ല്ലാ​സ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് ജൈ​വികം. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ, സ്‌​കൂ​ള്‍ ഓ​ഫ് ലൈ​ഫ് സ്‌​കി​ല്‍​സ്, ജി​ല്ലാ വീ​ല്‍ചെ​യ​ര്‍ യൂ​സേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി, കെ​എ​പി​എ​സ് എ​ന്നി​വ​യു​ടെ​യും സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.