അ​ശ​ര​ണ​രെ ക​രു​തു​ന്ന​താ​ണ് സ​മൂ​ഹ​ത്തി​ന്‍റെ ദൗ​ത്യ​ം: ബി​ഷ​പ് തോ​മ​സ് കെ.​ ഉ​മ്മ​ന്‍
Monday, November 29, 2021 10:11 PM IST
എ​ട​ത്വ: അ​ശ​ര​ണ​രെ ക​രു​തു​ന്ന​താ​ണ് മാ​ന​വ സ​മൂ​ഹ​ത്തി​ന്‍റെ ദൗ​ത്യ​മെ​ന്ന് സി​എ​സ്ഐ സ​ഭ മു​ന്‍ മോ​ഡ​റേ​റ്റ​ര്‍ ബി​ഷ​പ് തോ​മ​സ് കെ.​ ഉ​മ്മ​ന്‍. ബി​ഷ​പ്പി​ന്‍റെ 69-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന മാ​ധ്യ​മ​ധ​ര്‍​മം മ​ഹ​ത്ത​ര​മെ​ന്നും സ​ക​ല ച​രാ​ച​ര​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ് ഈ​ശ്വ​ര​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന്മ​ദി​ന​ത്തി​ല്‍ ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്, നാ​ഷ​ണ​ല്‍ ഫോ​റം ഫോ​ര്‍ സോ​ഷ്യ​ല്‍ ന്യൂ​ന​പ​ക്ഷ സ​മി​തി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, റ​വ. പി.​കെ കു​രു​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബി​ഷ​പ്പിന്‍റെ സ​ഹ​ധ​ര്‍​മി​ണി ഡോ. ​സൂ​സ​ന്‍ തോ​മ​സ് മ​ധു​രം ന​ല്കി പൊ​തു​പ്ര​വ​ര്‍​ത്ത​ക​രെ സ്വീ​ക​രി​ച്ചു. ത​ല​വ​ടി​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​ല്‍ വീ​ട്ടി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ബി​ഷ​പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ.