കു​ടി​വെ​ള്ളക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ഉ​ട​ൻ: മന്ത്രി
Monday, November 29, 2021 10:13 PM IST
ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും ശ്വാ​ശ്വ​ത പ​രി​ഹാ​രം ഉ​ട​നെ​ന്ന്. ത​ക​ഴി​യി​ൽ പൊ​ട്ടി​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​വാ​നും അ​തോ​ടൊ​പ്പം ത​ന്നെ റോ​ഡ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​മാ​ർ ക​ത്തു​ന​ല്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ല​വി​ഭ​വ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്ന​ത്.
കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ക​ഴി​യി​ലെ 1200 മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മാ​റ്റി​യി​ടാ​നാ​ണ് തീ​രു​മാ​നം. അ​തോ​ടൊ​പ്പം ത​ന്നെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​വാ​തി​രി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​വാ​തി​രി​ക്കാ​നും പൈ​പ്പ് ലൈ​ൻ മാ​റ്റു​ന്ന​തി​നോ​ട​പ്പം ത​ന്നെ റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കും. ജ​ല അ​ഥോ​റി​റ്റി​യും കേ​ര​ളാ റോ​ഡ് ഫ​ണ്ട് ബോ​ർ​ഡും സം​യു​ക്ത​മാ​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക. ഇ​തോ​ടൊ​പ്പം ക​മ്മീ​ഷ​ൻ ചെ​യ്യാ​നു​മു​ള്ള പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റു​വാ​നും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ ക​ണ​ക്ഷ​ൻ ന​ൽ​കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി പ്ര​കാ​രം പു​തി​യ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ളും യോ​ഗം അം​ഗീ​ക​രി​ച്ചു. ഇ​തി​ലൂ​ടെ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തി​ൽ 3967 വാ​ട്ട​ർ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നു 6.78 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ 11213 വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 18.32 കോ​ടി രൂ​പ രൂ​പ​യു​ടെ പ​ദ്ധ​തി​യും മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​യി​ൽ 7496 വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 12.51 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും ജ​ല​വ​കു​പ്പ് അം​ഗീ​ക​രി​ച്ചു ന​ൽ​കാ​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, എ​ച്ച്. സ​ലാം, ജ​ല അ​ഥോ​റി​റ്റി, കെ​ആ​ർ​എ​ഫ്ബി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.