എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം നാ​ളെ
Monday, November 29, 2021 10:15 PM IST
ആ​ല​പ്പു​ഴ: ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​അ​മ്പ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ എ​ച്ച്. സ​ലാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി.​രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​മു​ന വ​ര്‍​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​കേ​ഷ് റെ​ഡ് റി​ബ​ണ്‍ അ​ണി​യി​ക്കും. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത പ്ര​തി​ജ്ഞ​യ്ക്കു നേ​തൃ​ത്വം ന​ല്‍​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ജ​യ​രാ​ജ്, ജി​ല്ല എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​രു​ണ്‍ ജേ​ക്ക​ബ്, ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​എ​സ്. ഗി​രി​ജ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​എ​സ്. സു​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. എ​യ്ഡ്സ് രോ​ഗ​വും പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​ജെ. ജി​ന്‍​സി ക്ലാ​സെ​ടു​ക്കും.