ഒ​രു ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​മാ​യി ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Monday, November 29, 2021 10:15 PM IST
മു​ഹ​മ്മ: വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷം ഫ​ല വൃ​ക്ഷ​ത്തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ചു​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ല്‍ തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​കും. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ന​ഴ്‌​സ​റി​ക​ള്‍ ആ​രം​ഭി​ക്കും. ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്തും സാ​ങ്കേ​തി​ക സ​ഹാ​യ​വും വ​നം വ​കു​പ്പ് ന​ല്‍​കും. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലാ​ണ് ന​ഴ്സ​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.
നി​ല​വി​ല്‍ ഓ​രോ പ​ഞ്ചാ​യ​ത്തും ര​ണ്ടു​വീ​തം സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ത്തു പാ​കു​ന്ന​തു മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷ​ത്തെ പ​രി​ച​ര​ണ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പാ​ക്കു​ന്ന​ത്. തൈ​ക​ള്‍ വീ​ടു​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കും ആ​വ​ശ്യാ​നു​സ​ര​ണം ന​ല്‍​കും. ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം പ​ദ്ധ​തി ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കും. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ദ​ര്‍​ശ​ന ഭാ​യി, കെ. ​മ​ഞ്ജു​ള, ജെ​യിം​സ് ചി​ങ്കു​ത​റ, സി​നി​മോ​ള്‍ സാം​സ​ണ്‍, ഗീ​ത കാ​ര്‍​ത്തി​കേ​യ​ന്‍, വ​നം വ​കു​പ്പ്, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.