പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യ​ൽ ഉ​ത്പാ​ദന ഇ​ട​ങ്ങ​ളി​ൽ സം​ഭ​ര​ണ​ശാ​ല തു​ട​ങ്ങു​മെ​ന്നു കൃ​ഷി​മ​ന്ത്രി
Tuesday, November 30, 2021 10:51 PM IST
തു​റ​വൂ​ർ/​ചേ​ർ​ത്ത​ല: പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ഉത്പാ​ദി​പ്പി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽത​ന്നെ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ടു കേ​ര​ള​ത്തി​ലേ​ക്ക് പച്ചക്കറികൾ എ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്.

ചേ​ർ​ത്ത​ല മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെയും വെ​ട്ട​യ്ക്ക​ൽ ബി ​ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ട്ട​യ്ക്ക​ൽ ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കൊ​യ്ത്തു​ത്സ​വ ഉ​ദ്ഘാ​ട​ന​വും ഗ്രാ​മം പൊ​ക്കാ​ളി റൈ​സി​ന്‍റെ വി​പ​ണ​നോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ച്ച​ക്ക​റി​ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ വ്യാ​ഴാ​ഴ്ച ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ൽ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​വി​ടു​ത്തെ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി കേ​ര​ള​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളു​ടെ സം​ഭ​ര​ണ​ശാ​ല തു​ട​ങ്ങും. കൃ​ഷി​ക്കാ​രി​ൽനി​ന്നു നേ​രി​ട്ട് ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് കേ​ര​ള​ത്തി​ൽ വി​പ​ണ​നം ചെ​യ്യു​ന്ന​തോ​ടെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചുനി​ർ​ത്താ​നാ​കും.

എ​ല്ലാക്കാര്യ​ത്തി​ലും സാ​ക്ഷ​ര​ത​യു​ള്ള കേ​ര​ള ജ​ന​ത​യ്ക്ക് ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ സാ​ക്ഷ​ര​ത​യി​ല്ല. പൊ​ക്കാ​ളി പോ​ലു​ള്ള കൃ​ഷി ന​ട​ത്തി അ​രി​യി​ലെ ഗു​ണ​മേ​ന്മ ന​മ്മ​ൾ തി​രി​ച്ച​റി​യ​ണം.

പാ​ട​ശേഖ​ര​ത്തി​നു സ​മീ​പം ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ഷാ​ജി, വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ർ. ജീ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​കെ. സാ​ബു, ജ​യ​പ്ര​താ​പ​ൻ, അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീസ​ർ സു​ജ ഈ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.