ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി 19 വ​ർ​ഷ​ത്തി​നുശേ​ഷം അ​റ​സ്റ്റി​ൽ
Tuesday, November 30, 2021 10:51 PM IST
മാ​ന്നാ​ർ: ത​ട്ടി​പ്പു​കേ​സി​ൽ ജാ​മ്യ​ത്തി​ലിറ​ങ്ങി മു​ങ്ങി ന​ട​ന്ന പ്ര​തി​യെ 19 വ​ർ​ഷ​ത്തി​നുശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. 2002ൽ ​മാ​ന്നാ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് രേ​ഷ്മ ഭ​വ​ന​ത്തി​ൽ ദാ​മോ​ദ​ര​ൻ മ​ക​ൻ കൃ​ഷ്ണ​ൻ​കു​ട്ടി​യെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽനി​ന്നു ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം പി​ന്നീ​ട് കേ​സു​ക​ൾ​ക്കു കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ഞ്ഞ​തി​നെത്തുട​ർ​ന്ന് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്റ്റ് വാ​റ​ണ്ടി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മാ​ന്നാ​ർ പോ​ലീ​സ് എ​സ്എ​ച്ച്ഒ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ഞ്ഞാ​റ​മൂട്ടി​ൽനി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലേ​ക്ക്
സ​ബ് ജ​യി​ലി​ലെ ബി​രി​യാ​ണി

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര ശാ​ന്തി ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു സ​ബ്ജ​യി​ലി​ലെ ത​ട​വു​കാ​ർ പാ​കം ചെ​യ്ത ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്തു.180 പ്ലേറ്റ് ബി​രി​യാ​ണി​യാ​ണ് ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ. ശ്രീ​കു​മാ​റി​ൽ​നി​ന്ന് ശാ​ന്തിഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ഏ​റ്റു​വാ​ങ്ങി​യ​ത്. ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഫാ. ​ഡേ​വി​സ് ചി​റ​മ്മൽ ഫൗ​ണ്ടേ​ഷ​നാ​ണ് ബി​രി​യാ​ണി​ക്കു​ള്ള പ​ണം ന​ൽ​കി​യ​ത്. ഫൗ​ണ്ടേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ ജോ​ർ​ജ്, മാ​ർ​ട്ടി​ൻ, കൈ​ന​ക​രി അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ​ പങ്കെടുത്തു.