വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​നു​ള്ള ലോ​ഹ​ക്ക​ട്ട​ക​ൾക്കായി ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഓ​ർ​ഡ​ർ ഓ​ട്ടോ​കാ​സ്റ്റി​ന്
Tuesday, November 30, 2021 10:51 PM IST
ആ​ല​പ്പു​ഴ: നാ​വി​ക​സേ​ന​യ്ക്കു​ള്ള ത​ദ്ദേ​ശീ​യ വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ഭാ​ര​ക്ര​മീ​ക​ര​ണ​ത്തി​നാ​യു​ള്ള(​സോ​ളി​ഡ് ബ​ല്ലാ​സ്റ്റി​ൻ) കാ​സ്റ്റ് അ​യണ്‍ ലോ​ഹ​ക്ക​ട്ട​ക​ൾ നി​ർ​മി​ച്ചുന​ല്കാ​ൻ ചേ​ർ​ത്ത​ല​യി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഓ​ട്ടോ​കാ​സ്റ്റ്്. മൊ​ത്തം 112 ട​ണ്‍ ഭാ​രം വ​രു​ന്ന 3750 ലോ​ഹ​ക്ക​ട്ട​ക​ൾ (30 കി​ലോ​ഗ്രാം വീ​തം വ​രു​ന്ന ലോ​ഹ​ക്ക​ട്ട​ക​ൾ) നി​ർ​മി​ച്ചു ന​ല്കാ​നു​ള്ള ഒ​രു​കോ​ടി​യോ​ളം രൂ​പ​യു​ടെ ഓ​ർ​ഡ​റാ​ണ് ല​ഭി​ച്ച​ത്.
ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി​യ സാ​ന്പി​ളു​ക​ൾ​ക്കു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ അം​ഗീ​കാ​ര​ം ല​ഭി​ച്ചു. ഓ​ർ​ഡ​റ​നു​സ​രി​ച്ചു​ള്ള നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​യി ഓ​ട്ടോ​കാ​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. പ്ര​ദീ​പ്കു​മാ​റും എം​ഡി പ്ര​സാ​ദ് മാ​ത്യു​വും അ​റി​യി​ച്ചു.
നേ​ര​ത്തെ ഇ​തേ ക​പ്പ​ലി​നാ​യി ന​ങ്കൂ​ര​മി​ടു​ന്ന​തി​നു​ള്ള സ്റ്റീ​ൽ കാ​സ്റ്റിം​ഗു​ക​ൾ (ഡെ​ക്ക് മൗ​ണ്ട​ഡ് ക്ലോ​സ്ഡ് ചോ​ക്കു​ക​ൾ) നി​ർ​മി​ച്ചു ന​ല്കി​യി​രു​ന്നു. ഇ​ന്ത്യ​ൻ ര​ജി​സ്റ്റ​ർ ഓ​ഫ് ഷി​പ്പിം​ഗ് (ഐ​ആ​ർ​എ​സ്) അം​ഗീ​ക​രി​ച്ച അ​ഞ്ചു​ചോ​ക്കു​ക​ളാ​ണ് കൈ​മാ​റി​യ​ത്. ഐ.​എ​സ്. 13729 ഗു​ണ​നി​ല​വാ​രം അ​നു​സ​രി​ച്ച് ഇ​വ യു​ദ്ധ​ക്ക​പ്പ​ലി​ൽ ഘ​ടി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​രു​ന്നു.
100 ട​ണ്ണി​ന്‍റെ മൂ​ന്നെ​ണ്ണ​വും 75 ട​ണ്ണി​ന്‍റെ ര​ണ്ടെ​ണ്ണ​വു​മാ​ണ് ന​ല്കി​യ​ത്. ഇ​തു​കൂ​ടാ​തെ കൊ​ച്ചി ക​പ്പ​ൽ​നി​ർ​മാ​ണശാ​ല​യി​ൽ നി​ർ​മി​ക്കു​ന്ന ഓ​യി​ൽ ബാ​ർ​ജു​ക​ളി​ലേ​ക്കാ​യി 16 ബു​ൾ മാ​ർ​ക്ക് മൗ​ണ്ട​ഡ് ചോ​ക്കു​ക​ളു​ടെ ഓ​ർ​ഡ​റും ല​ഭി​ച്ചി​രു​ന്നു. ഇ​വ സെ​പ്റ്റം​ബ​ർ 18നു ​പൂ​ർ​ത്തി​യാ​ക്കി ന​ല്കി. നേ​ര​ത്തേ ച​ര​ക്കുതീ​വ​ണ്ടി​ക​ൾ​ക്കാ​യു​ള്ള കാ​സ്ന​ബ് ബോ​ഗി​ക​ളും ഇ​വി​ടെ നി​ർ​മി​ച്ചു ന​ല്്്കി​യി​രു​ന്നു.