കു​ട്ട​നാ​ട്ടി​ൽ 25 ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി
Tuesday, November 30, 2021 10:53 PM IST
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ൽ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽനി​ന്നു ചാ​രാ​യം പി​ടി​കൂ​ടി. മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഗൊ​വേ​ന്ദ സ​ൺ​ഡേ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു എ​തി​ർ​വ​ശ​ത്തു​ള്ള ര​ണ്ടു​വീ​ടു​ക​ളി​ൽ നി​ന്നാ​യാ​ണ് ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്. കു​ട്ട​നാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ഐ​ബി സം​ഘ​വും രാ​മ​ങ്ക​രി പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ 25 ലി​റ്റ​റി​ന​ടു​ത്തു ചാ​രാ​യ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. എ​ക്‌​സൈ​സി​നും പോ​ലീ​സി​നും ഇ​തു സം​ബ​ന്ധി​ച്ചു ര​ഹ​സ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നു രാ​മ​ങ്ക​രി പോ​ലീ​സും എ​ക്സൈ​സ് സം​ഘ​വും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ടു​ത്തു​ള്ള മൂ​ന്നു വീ​ടു​ക​ളി​ൽ ആ​ൾ​ത്താമ​സ​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. ആ​ദ്യ​ത്തെ വീ​ടി​ന്‍റെ വാ​ട്ട​ർ മീ​റ്റ​റി​നോ​ടു ചേ​ർ​ന്നു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രു​ന്ന അ​റി​യി​ലാ​ണ് ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​നു പി​ൻ​ഭാ​ഗ​ത്തു​ള്ള മ​റ്റൊ​രു വീ​ടി​ന്‍റെ ടെ​റ​സി​നു മു​ക​ളി​ൽ ചാ​ക്കി​നു​ള്ളി​ലാ​ക്കി​യ ക​ന്നാ​സു​ക​ളി​ലു​മാ​ണ് ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ ഇ​വി​ടെ സൂ​ക്ഷി​ച്ച​ത് ആ​രാ​ണെ​ന്ന​തു സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
മാ​സ​ങ്ങ​ൾ​ക്കു മു​ന്പും ഇ​തേ വീ​ട്ടി​ൽ നി​ന്നു ത​ന്നെ കോ​ട ക​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി രാ​മ​ങ്ക​രി പോ​ലീ​സ് പ​റ​യു​ന്നു.