ഗൃ​ഹ​നാ​ഥ​ൻ ട്രെ​യി​ൻ​ ത​ട്ടി മ​രി​ച്ചു
Tuesday, November 30, 2021 10:53 PM IST
അ​മ്പ​ല​പ്പു​ഴ: വി​വാ​ഹച്ചട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്കു റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നുപോ​കു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ചു. ത​ക​ഴി ക​രു​മാ​ടി വെ​ണ്ണ​ല​പ്പ​റ​മ്പി​ല്‍ ആ​ന​ന്ദ​ക്കു​ട്ട​ന്‍(64) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ക​രു​മാ​ടി ഗ​വ. ഹൈ​സ്കൂ​ളി​നു സ​മീ​പം റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​യ​ല്‍​വീ​ട്ടി​ലെ വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് ട്രാ​ക്കി​ലൂ​ടെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍ ത​ട്ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സ​ര​സ്വ​തി അ​മ്മ. മ​ക്ക​ള്‍: അ​രു​ണ്‍​കു​മാ​ര്‍, അ​ജി​ത് കു​മാ​ര്‍.

റോ​ഡ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട
യു​വാ​വ് മ​രി​ച്ചു

ചേ​ര്‍​ത്ത​ല: റോ​ഡ​രി​കി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട യു​വാ​വ് മ​രി​ച്ചു. പ​ള്ളി​പ്പു​റം തി​രു​ന​ല്ലൂ​ര്‍ ഏ​ല​ങ്ങാ​ട് വി​ജ​യ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ വി​പി​ന്‍ (35) ആ​ണ് മ​രി​ച്ച​ത്. ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പം ക​നാ​ൽ​ക്ക​ര​യി​ല്‍ രാ​വി​ലെ​യാ​ണ് ഇ​യാ​ളെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​മ്പോ​ള്‍ യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. ഇ​യാ​ള്‍ പ​ല​വി​ധ രോ​ഗ​ങ്ങ​ള്‍​ക്കു മ​രു​ന്നു ക​ഴി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ക്കും. അ​മ്മ: ഗീ​ത. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ല്‍.