കു​ട്ട​നാ​ട് വെ​ള്ള​പ്പൊ​ക്കം: കേ​ര​ള സ​ർ​ക്കാ​ർ 10 പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Thursday, December 2, 2021 10:41 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കേ​ര​ള സ​ർ​ക്കാ​ർ പ​ത്തു​പു​തി​യ പ്രോ​ജ​ക്ടു​ക​ൾ ജ​ല​വ​കു​പ്പ് മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ജ​ല​വ​കു​പ്പ് മ​ന്ത്രി. സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം പ​രി​ശോ​ധി​ച്ച​ശേ​ഷം മാ​ത്ര​മേ ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് എ.​എം. ആ​രി​ഫ് എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര ജ​ല വ​കു​പ്പ് മ​ന്ത്രി​യാ​യ ബി​ശ്വേ​ശ്വ​ർ ടു​ഡു രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി. കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം മ​ന്ത്രി ന​ൽ​കി​യി​ല്ല. കു​ട്ട​നാ​ട് പാ​ക്കേ​ജ് 2016 ൽ ​അ​വ​സാ​നി​ച്ച​തി​നാ​ൽ അ​ധി​ക സാ​മ്പ​ത്തി​ക സ​ഹാ​യം കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ പേ​രി​ൽ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി എം​പി​യെ അ​റി​യി​ച്ചു.