ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: അ​മ്പ​ല​പ്പു​ഴ​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി
Friday, December 3, 2021 10:30 PM IST
അ​മ്പ​ല​പ്പു​ഴ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ്യപ്പ​ന്‍റെ മാ​തൃ​സ്ഥാ​നീ​യ​രാ​യ അ​മ്പ​ല​പ്പു​ഴ സം​ഘം ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ആ​ഴിപൂ​ജ​ക​ളാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ പ്ര​ധാ​നം. 15 ആ​ഴിപൂ​ജ​ക​ൾ ഈ ​തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ ന​ട​ക്കും. സ​മൂ​ഹ​പ്പെ​രി​യോ​ൻ എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ആ​ഴി​പൂ​ജ​ക​ൾ​ക്കു മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. 51 ദി​വ​സ​ത്തെ അ​ന്ന​ദാ​ന​ത്തി​നുപ​ക​രം ജ​നു​വ​രി അ​ഞ്ചി​നു ഷേ​ത്രം ഊ​ട്ടു​പു​ര​യി​ൽ അ​ന്ന​ദാ​നം ന​ട​ക്കും. ക്ഷേ​ത്രം പ​ടി​ഞ്ഞാ​റെ ആ​ന​ക്കൊ​ട്ടി​ലി​ൽ അ​യ്യ​പ്പ​ൻ​മാ​ർ​ക്കാ​യി സേ​വ​ന കേ​ന്ദ്ര​വും തു​റ​ന്നു.
ദേ​വ​സ്വ​ത്തി​ൽനി​ന്നും ര​സീ​ത് വാ​ങ്ങി വ​രു​ന്ന​വ​ർ​ക്ക് ഇ​രു​മു​ടി​ക്കെ​ട്ടു​നി​റ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വുമുണ്ട്. വൈ​കു​ന്നേ​രം ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്കാ​യി ചു​ക്കു​കാ​പ്പി വി​ത​ര​ണ​മുണ്ട്. ജ​നു​വ​രി അ​ഞ്ചു​മു​ത​ൽ 16 വ​രെ​യാ​ണ് തീ​ർ​ഥാ​ട​നം. 11ന് ​എ​രു​മേ​ലി പേ​ട്ടതു​ള്ള​ൽ. എ​രു​മേ​ലി വ​രെ ര​ഥ​ഘോ​ഷ​യാ​ത്രയാ​യും തു​ട​ർ​ന്ന് അ​നു​മ​തി ല​ഭി​ക്കു​ക​യാ​ണെങ്കി​ൽ കാ​ൽ​ന​ട​യാ​യും അ​ല്ലാ​ത്ത​പ​ക്ഷം വാ​ഹ​ന​ത്തി​ലും യാ​ത്ര തു​ട​രും. സം​ഘം ര​ക്ഷാ​ധി​കാ​രി ക​ള​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സ​മൂ​ഹപ്പെ​രി​യോ​ൻ എ​ൻ. ഗോ​പാ​ല​കൃ​ഷ്ണപി​ള്ള, പ്ര​സി​ഡന്‍റ് ആ​ർ. ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി എ​ൻ. മാ​ധ​വ​ൻകു​ട്ടി നാ​യ​ർ,ട്രഷറർ കെ. ​ച​ന്ദ്ര​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ശ്രീ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജ​യ് മോ​ഹ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.