റോ​ഡ് പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​നി​ശ്ചി​ത​കാ​ല സ​മ​രം
Friday, December 3, 2021 10:30 PM IST
എ​ട​ത്വ: നീ​രേ​റ്റു​പു​റം റ്റി​എം​റ്റി ഹൈ​സ്കൂ​ൾ-​എ​ൻ​എ​സ്എ​സ് പ​ടി റോ​ഡ് പു​ന​ർനി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മി​തി അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. ആ​റു​മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ സൂ​ച​നാസ​മ​രം സം​ഘ​ടി​പ്പി​ച്ചു.
ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ മ​ണി​മ​ല​യാ​റിന്‍റെ തീര​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡ് 2017 മേ​യ് 29ന് ​ന​ദി​യി​ലേ​ക്കു ഇ​ടി​ഞ്ഞു താ​ഴ്ന്നി​രു​ന്നു. റോ​ഡ് താ​ഴ്ന്ന​തി​നൊ​പ്പം സ​മീ​പ താ​മ​സ​ക്കാ​രി​യാ​യ തോ​ന്പി​ൽ ഉ​ഷ നാ​രാ​യ​ണ​ന്‍റെ വീട് പൂ​ർ​ണ​മാ​യും തോ​ന്പി​ൽ അ​നി​ത മേ​നോ​ൻ, പ​ഴ​ങ്ങേ​രി​ൽ ബെ​ന്നി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​രു​ന്നു.
ലൈ​ഫ് പ​ദ്ധ​തി​യി​ൽ​പ്പെടു​ത്തി ഉ​ഷ നാ​രാ​യ​ണ​നു വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യെ​ങ്കി​ലും റോ​ഡ് നി​ർ​മാ​ണം നി​ല​ച്ചു. ജ​ന​കീ​യ സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​ത​വ​ണ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ റീ-​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽപ്പെടു​ത്തി റോ​ഡ് പു​ന​ർ നി​ർ​മാ​ണ​ത്തി​നു ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഫ​ണ്ട് അ​നു​വ​ദി​ച്ച​തോ​ടെ നി​ർ​മാണ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​യാ​യി ന​ദീ​തീ​ര​ങ്ങ​ളി​ൽ പൈ​ലിം​ഗ് ന​ട​ത്തി. തു​ട​ർ​നി​ർ​മാ​ണം വീ​ണ്ടും നി​ല​ച്ചു.
റോ​ഡ് പു​ന​ർനി​ർ​മാ​ണം നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​നു ഒ​രു​ങ്ങു​ക​യാ​ണ്. സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ സൂ​ച​നാ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. റോ​ഡ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ നി​ര​വ​ധി പേ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ ര​വീ​ന്ദ്ര​ൻ, എ​ബി, ശ​ശി​ധ​ര​ൻ നാ​യ​ർ, അ​ജി​ത്ത്കു​മാ​ർ പി​ഷാ​ര​ത്ത്, ഷേ​ർ​ളി രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.