അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടിം​ഗ് മെ​ഷീ​ൻ സ​ജ്ജം
Friday, December 3, 2021 11:19 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ര്‍ ഡി​വി​ഷ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​റ​വൂ​ര്‍ ടി​ഡി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്നു. രാ​ഷ്ട്രീ​യപാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​ഐ. രാ​ജീ​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ള്‍. ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തി സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി​യ 116 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ 93 എ​ണ്ണ​മാ​ണ് വോ​ട്ടെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ക. 20 ശ​ത​മാ​നം യ​ന്ത്ര​ങ്ങ​ള്‍ ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ല്‍ വ​യ്ക്കും. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സൈ​ന്‍, അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി. മ​ണി​യ​പ്പ​ന്‍, ഫി​ഷ​റീ​സ് അ​സി​. ഡ​യ​റ​ക്ട​ര്‍ സി​ബി സോ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​റി​നാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ​യും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം.​ ഏ​ഴി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. അ​രൂ​ര്‍, കു​ത്തി​യ​തോ​ട്, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 52 വാ​ര്‍​ഡു​ക​ളി​ലെ 67,070 വോ​ട്ട​ര്‍​മാ​രാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ര്‍ ഡി​വി​ഷ​നി​ലു​ള്ള​ത്.