ടി​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സെ​ക്യൂ​രി​റ്റി സൂ​പ്പ​ര്‍​വൈ​സ​ര്‍
Friday, December 3, 2021 11:19 PM IST
ആ​ല​പ്പു​ഴ: ഗ​വ​ണ്‍​മെ​ന്‍റ് ടി​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ കീ​ഴി​ല്‍ സെ​ക്യൂ​രി​റ്റി സൂ​പ്പ​ര്‍​വൈ​സ​ര്‍ ത​സ്തി​ക​യി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ദി​വ​സ​വേ​ത​നം 504 രൂ​പ. ഇ​ന്ത്യ​ന്‍ മി​ല​ട്ട​റി സ​ര്‍​വീ​സി​ല്‍നി​ന്നു ജെസിഒ റാ​ങ്കി​ല്‍ വി​ര​മി​ച്ച മി​ക​ച്ച ശാ​രീ​രി​ക ക്ഷ​മ​ത​യു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്രാ​യ​പ​രി​ധി 30നും 50​നും മ​ധ്യേ. യോ​ഗ്യ​ത, വ​യ​സ്, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം ഒ​ന്‍​പ​തി​ന് മു​ന്‍​പ് സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ണ്‍: 0477 2282367, 2282368, 2282369.

സി​വൈ​എം​എ ഡ്രോ​യിം​ഗ് ആ​ന്‍​ഡ്
പെ​യി​ന്‍റിം​ഗ് അ​ക്കാ​ഡ​മി​ക്കു തു​ട​ക്കം

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി സി​വൈ​എം​എ ഡ്രോ​യിം​ഗ് ആ​ന്‍​ഡ് പെ​യി​ന്‍റിം​ഗ് അ​ക്കാ​ഡ​മി തു​ട​ങ്ങു​ന്നു. സി​വൈ​എം​എ ഹാ​ളി​ല്‍ 2021 ഡി​സം​ബ​ര്‍ അ​ഞ്ചി​നു ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും കേ​ന്ദ്ര ല​ളി​ത ക​ലാ അ​ക്കാ​ഡ​മി നോ​മി​നേ​റ്റ​ഡ് പെ​യി​ന്‍റ​റു​മാ​യ ആ​ര്‍​ട്ടി​സ്റ്റ് തോ​മ​സ് കു​ര്യ​ന്‍ അ​ക്കാ​ഡ​മി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റോം ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റ​ക്ട​ര്‍ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍, ആ​ര്‍​ട്ടി​സ്റ്റ് ലാ​ലു ജോ​സ​ഫ് തെ​ന്ന​ശേ​രി, സെ​ക്ര​ട്ട​റി ജി​ബു മാ​ത്യു, ശ​താ​ബ്ദി ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബൈ​ജു ഏ​ബ്ര​ഹാം, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെം​ബ​ര്‍ റോ​ജ​ന്‍ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.