തൊ​ഴി​ലു​റ​പ്പു​ ജോ​ലി​ക്കി​ടെ പാ​ന്പു​ക​ടി​യേ​റ്റു
Saturday, December 4, 2021 10:42 PM IST
അ​മ്പ​ല​പ്പു​ഴ: തൊ​ഴി​ൽ ഉ​റ​പ്പ് ജോ​ലി​ക്കി​ടെ സ്ത്രീ​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ ക​രൂ​ർ അ​യ്യ​ൻ കോ​യി​ക്ക​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം .ക​രൂ​ർ പൂ​ച്ച​പ്പ​റ​മ്പി​ൽ യ​മു​ന(48)​യ്ക്കാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്
ക്ഷേ​ത്രപ്പ​രി​സ​ര​ത്തെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ന്‍റെ കാ​ലി​ൽ എ​ന്തോ ക​ടി​ച്ചെ​ന്ന് യ​മു​ന പ​റ​ഞ്ഞ​തോ​ടെ മ​റ്റ് സ്ത്രീ​ക​ൾ ഓ​ടി​യെ​ത്തി പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി പാ​മ്പി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു . വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.