മു​ട്ടാ​ർ​സെ​ൻ​ട്ര​ൽ റോ​ഡ് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Saturday, December 4, 2021 10:45 PM IST
എ​ട​ത്വ: എ​ട​ത്വ​അ​ന്പ​ല​പ്പു​ഴ​തി​രു​വ​ല്ല റോ​ഡി​നെ​യും എ​സി റോ​ഡി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന നീ​രേ​റ്റു​പു​റം കി​ട​ങ്ങ​റ റോ​ഡി​ൽ മു​ട്ടാ​റി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന റോ​ഡു നി​ർ​മാ​ണം ഇ​ഴ​യു​ന്നു. റോ​ഡു നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​രും എം​എ​ൽ​എ​യും ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് മു​ട്ടാ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല്പു​സ​മ​രം ന​ട​ത്തി.
കേ​ര​ളകോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ വീ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ട്ടാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തൊ​മ്മി​ക്കു​ട്ടി വാ​ളം​പ​റ​മ്പി​ൽ അ​ധ്‍്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, ജി​ജോ കാ​പ്പ​ൻ, നൈ​നാ​ൻ തോ​മ​സ്, ജോ​ർ​ജു​കു​ട്ടി ക​ണി​ച്ചേ​രി​ൽ, തോ​മ​സ് ക​ള​പ്പു​ര, ജോ​ജ​ൻ ശ്രാ​ന്പി​ക്ക​ൽ, ജോ​ണ​പ്പ​ൻ ചീ​രം​വേ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.