ക​ഞ്ചാ​വു​മാ​യെ​ത്തി​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, December 4, 2021 10:45 PM IST
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളേ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യം വ​ച്ച് ക​ഞ്ചാ​വു​മാ​യി എ​ത്തി​യ മൂ​ന്നു​പേ​രെ അ​രൂ​ർ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി. സം​ഘ​ത്തി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ചേ​കാ​ൽ​കി​ലോ ക​ഞ്ചാ​വും ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. കു​മ്പ​ളം പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡി​ൽ കു​മ്പ​ളം ചാ​ണി​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു​ഭാ​സ്ക​ർ (23), കൊ​ച്ചി​ൻ കോ​ർ​പ്പ​റേ​ഷ​ൻ പ​ള്ളു​രു​ത്തി ഫാ​ത്തി​മ ആ​ശൂ​പ​ത്രി​ക്കു സ​മീ​പം മം​ഗ​ല​ത്ത് വീ​ട്ടി​ൽ ഫാ​സി​ൽ (32), കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ 30ാം ഡി​വി​ഷ​നി​ൽ വെ​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡ് ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ നി​ന്നും ഇ​പ്പോ​ൾ അ​രു​ക്കു​റ്റി പ​ഞ്ചാ​യ​ത്തി​ൽ വ​ടു​ത​ല ജം​ഗ്ഷ​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന നി​യാ​സ് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് തെ​ക്കു​വ​ശ​മു​ള​ള ഗ്രൗ​ണ്ടി​ൽ കാ​റി​ൽ വ​ന്ന നി​യാ​സി​ൽ നി​ന്നും ബൈ​ക്കി​ൽ എ​ത്തി​യ ഫാ​സി​ലും, വി​ഷ്ണു​ഭാ​സ്ക​റും കൂ​ടി ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്ഐ ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.