കെ ​റെ​യി​ൽ പ​ദ്ധ​തി പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്
Sunday, December 5, 2021 10:52 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ തെ​ക്കേ അ​റ്റ​ത്തു​നി​ന്നും വ​ട​ക്കേ അ​റ്റ​മാ​യ കാ​സ​ർ​കോ​ട്ടേക്ക് നാ​ലു​മ​ണി​ക്കൂ​ർ കൊ​ണ്ട് എ​ത്താ​വു​ന്ന 532 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള അ​തി​വേ​ഗ സി​ൽ​വ​ർ ലൈ​ൻ പാ​ത സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണ​ന്നും പ​ദ്ധ​തി പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും എ​ൻ​ഡി​എ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.എ​ൻ. ഗി​രി​യും ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ച് എ​ല്ലാ ജി​ല്ല​ക​ളി​ലും നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ​ന്നും അ​വ​ർ അ​റി​യി​ച്ചു.

സി​ഗ്ന​ൽ ലൈ​റ്റ് ത​ക​ർ​ന്നു​വീ​ണു

അ​മ്പ​ല​പ്പു​ഴ: നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പി​ൽ പെ​യി​ന്‍റ​ടി​ച്ച് സ്ഥാ​പി​ച്ച സി​ഗ്ന​ൽ ലൈ​റ്റ് ത​ക​ർ​ന്നു​വീ​ണു. നീ​ർ​ക്കു​ന്നം ജം​ഗ്ഷ​നു തെ​ക്കു​ഭാ​ഗ​ത്താ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ര​ണ്ടു​മാ​സ​ത്തി​നു മു​ന്പു സ്ഥാ​പി​ച്ച പോ​സ്റ്റാ​ണ് ത​ക​ർ​ന്ന​ത്. തെ​ക്കു​ഭാ​ഗ​ത്തുനി​ന്നെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു മു​ന്പി​ൽ ജം​ഗ്ഷ​നു​ണ്ടെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കാ​നാ​യാ​ണ് സോ​ളാ​ർ സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​ന്പാ​ണ് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച പോ​സ്റ്റ് ത​ക​ർ​ന്നു വീ​ണ​ത്. പ​ഴ​യ തു​രു​മ്പെ​ടു​ത്ത പൈ​പ്പി​ൽ പെ​യി​ന്‍റ​ടി​ച്ചാ​ണ് ലൈ​റ്റ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.