ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് മാ​ര്‍​ച്ച് 12ന്
Monday, January 17, 2022 10:54 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ജി​ല്ല​യി​ലെ എ​ല്ലാ കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ര്‍​ച്ച് 12ന് ​ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തും. നി​ല​വി​ല്‍ കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​തും ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ കേ​സു​ക​ള്‍, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച വാ​യ്പാ കു​ടി​ശി​ക സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ബി​എ​സ്എ​ന്‍​എ​ല്‍, സ്വ​കാ​ര്യ മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍, തൊ​ഴി​ല്‍ വ​കു​പ്പ് എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച കേ​സു​ക​ള്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച അ​ണ്ട​ര്‍ വാ​ല്യൂ​വേ​ഷ​ന്‍ കേ​സു​ക​ള്‍, ഏ​തെ​ങ്കി​ലും കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രാ​വു​ന്ന​തും നി​യ​മ​പ്ര​കാ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ എ​ന്നി​വ പ​രി​ഗ​ണി​ക്കും. പ​രാ​തി​ക​ള്‍ താ​ലു​ക്ക് നി​യ​മ​സേ​വ​ന ഓ​ഫീ​സു​ക​ളി​ലോ ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി ഓ​ഫീ​സി​ലോ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജ് കെ.​കെ. സു​ജാ​ത അ​റി​യി​ച്ചു.