ഹെ​ല്‍​പ്പ് കെ​യ​ര്‍ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു
Tuesday, January 18, 2022 10:57 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​രു​ണ പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം ക​ഴി​ഞ്ഞ 42 ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന ക​രു​ണ മെ​ഡി​ക്ക​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് കെ​യ​ര്‍ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ​മാ​പി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ല​ഘുഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും വൈ​ദ്യസേ​വ​ന​വും ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും സെ​ന്‍റ​റി​ല്‍ 24 മ​ണി​ക്കു​റും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ആ​യുര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 150 ഡോ​ക്ട​ര്‍​മാ​രും ക​രു​ണ​യു​ടെ ന​ഴ്‌​സിം​ഗ് ടീ​മും സെ​ന്‍റ​റി​ല്‍ സേ​വ​നം ന​ട​ത്തി. സ്വാ​മി ഗു​രു​ര്ത​നം ജ്ഞാ​നത​പ​സ്വി, മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, ഡോ. ​എ.​പി. ശ്രീ​കു​മാ​ര്‍, ഡോ. ​ശ്രീ​വേ​ണി മ​ഞ്ച​നാ​മ​ഠം, ഡോ. ​പ്രി​യ ദേ​വ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മം​ഗ​ലം-മി​ത്ര​പ്പു​ഴ വാ​യ​ന​ശാ​ല
റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു

ചെ​ങ്ങ​ന്നൂ​ര്‍: ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ആ​റാം വാ​ര്‍​ഡി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന മം​ഗ​ലം- മി​ത്ര​പ്പു​ഴ വാ​യ​ന​ശാ​ല റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ദീ​ര്‍​ഘ​കാ​ല​മാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട്. ഇ​തു​മൂ​ലം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​രി​തം ന​ഗ​ര​സ​ഭ​യു​ടെ​യും വാ​ര്‍​ഡു കൗ​ണ്‍​സി​ല​റു​ടെ​യും ശ്ര​ദ്ധ​യി​ല്‍പ്പെടു​ത്തി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. മം​ഗ​ലം ചെ​ങ്ങ​ന്നൂ​ര്‍ പൗ​രാ​വ​ലി​യു​ടെ നി​വേ​ദ​ന​ത്തെത്തുട​ര്‍​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ റീ ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 3.32 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.