കെ.​എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും
Friday, January 21, 2022 10:49 PM IST
അ​മ്പ​ല​പ്പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം വാ​ർ​ഡ് മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ൾ നാളെ തു​ട​ങ്ങും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് 30ന് ​കെ.​എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും കാ​രു​ണ്യദി​ന​മാ​യി ആ​ച​രി​ക്കും. ഏ​പ്രി​ൽ 9ന് ​സ്മൃ​തിദി​നം വ​രെ "ഹൃ​ദ​യ​ത്തി​ൽ മാ​ണി സാ​ർ' എ​ന്ന പേ​രി​ൽ ജീ​വ​കാ​രു​ണ്യ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ക്ത​ദാ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, അ​ന്ന​ദാ​ന സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ആ​ദ​ര​വു​ക​ൾ എന്നിവ സം​ഘ​ടി​പ്പി​ക്കുമെന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​സീ​ർ സ​ലാം അ​റി​യി​ച്ചു.

സൈ​ക്കി​ൾ ന​ൽ​കി

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന് സൈ​ക്കി​ൾ ന​ൽ​കി ഗാ​ന്ധിദ​ർ​ശ​ൻ സ​മി​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ച​ള്ളി ആ​ലി​ശേ​രി പു​ര​യി​ട​ത്തി​ൽ ശി​വ​നേ​ശ​ന്‍റെ കു​ടും​ബ​മാ​ണ് രോ​ഗ​വും ദാ​രി​ദ്ര്യ​വും മൂ​ലം വ​ല​യു​ന്ന​ത്. ഇ​യാ​ൾ​ക്ക് ജീ​വി​ത​മാ​ർ​ഗമൊ​രു​ക്കാ​നാ​ണ് സൈ​ക്കി​ൾ ന​ൽ​കി​യ​ത്. ഭാ​ര്യ അ​ജ​മോ​ൾ ഊ​മ​യും ബ​ധി​ര​യു​മാ​ണ്. 14 കാ​ര​നാ​യ മ​ക​ൻ അ​മ്പാ​ടി മാ​ന​സി​ക പ​രി​മി​തി​യു​ള്ള​യാ​ളാ​ണ്. ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, ഭാ​ര​വാ​ഹി​ക​ളാ​യ പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷാ​ജി ഉ​സ്മാ​ൻ, മു​ഹ​മ്മ​ദ് പു​റ​ക്കാ​ട്, എ​ന്നി​വ​ർ ചേ​ർ​ന്ന് സൈ​ക്കി​ൾ കൈ​മാ​റി.