കോ​വി​ഡ് ചി​കി​ത്സ: ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ക്ക​ണം
Friday, January 21, 2022 10:51 PM IST
ആ​ല​പ്പു​ഴ: വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് സ്വാ​ഭാ​വി​ക​മ​ല്ലാ​ത്ത ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യാ​ല്‍ ചി​കി​ത്സ തേ​ടു​ന്ന​തി​ന് ജി​ല്ലാ​ത​ല കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ 0477 2239999 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക​ടു​ത്ത പ​നി തു​ട​രു​ക, ശ്വാ​സ​മെ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക, പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​റി​ല്‍ ഓ​ക്‌​സി​ജ​ന്‍ സാ​ച്ചു​റേ​ഷ​ന്‍ 94ല്‍ ​താ​ഴ്ന്നുനി​ല്‍​ക്കു​ക, നെ​ഞ്ചി​ല്‍ വേ​ദ​നയോ ഭാ​ര​മോ അ​നു​ഭ​വ​പ്പെ​ടു​ക, ശ​രീ​ര​വേ​ദ​ന, ക​ടു​ത്ത ക്ഷീ​ണം, പേ​ശീ​വേ​ദ​ന, എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട്, ആ​ശ​യ​ക്കു​ഴ​പ്പം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​വ​രാ​ണ് വൈ​ദ്യസ​ഹാ​യം തേ​ടേ​ണ്ട​ത്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ​ണം. നി​ല​വി​ല്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ഡി​സി മി​ല്‍​സ് എ​ന്നി​വി​ട​ങ്ങി​ള്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.