പൗ​രോ​ഹി​ത്യ റൂ​ബി ജൂ​ബി​ലി നി​റ​വി​ൽ ഫാ. ​പ്ര​ശാ​ന്ത് ഐ​എം​എ​സ്
Friday, January 21, 2022 10:51 PM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ശാ​ന്തി​ന്‍റെ പൗ​രോ​ഹി​ത്യ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും ധ്യാ​ന​ഭ​വ​ൻ സു​പ്പീ​രി​യ​ർ ഫാ. ​സ​ഞ്ജ​യു​ടെ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 41-ാം വാ​ർ​ഷി​ക​വും 24 നു ​ന​ട​ക്കും. രാ​വി​ലെ 10ന് ​പു​ന്ന​പ്ര ഐ​എം​എ​സ് ധ്യാ​ന​ഭ​വ​നി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​യ് പു​ത്ത​ൻവീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത ​വ​ഹി​ക്കും. എ​ച്ച്. സ​ലാം എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, ഫാ. ​ജോ​ർ​ജ് കി​ഴ​ക്കേ​വീ​ട്ടി​ൽ, ഫാ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, സ​ജി​ത സ​തീ​ശ​ൻ, ജ​യ പ്ര​സ​ന്ന​ൻ, ഫാ. ​സു​ധീ​ർ ഐ​എം​എ​സ്, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ് ഗ്രി​ഗ​റി, ഫാ. ​ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.