ഹരിപ്പാട്: കരുവാറ്റ കരിയില്‍ തിരുകുടുംബ ദേവാലയത്തില്‍ ഇടവക തിരുനാള്‍ 30ന് സമാപിക്കും. ഇന്നു രാവിലെ 7ന് ഫാ.ജോണ്‍ പതാലിന്റെ നേതൃത്വത്തില്‍ മധ്യസ്ഥപ്രാര്‍ഥന, 10ന് വി.കുര്‍ബാന, നാളെ വൈകിട്ട് 5ന് ഫാ. ജിസണ് വേങ്ങാശേരിയിലിന്റെ കാര്‍മികത്വത്തില്‍ മധ്യസ്ഥ പ്രാര്‍ഥന, വി.കുര്‍ബാന, കുടുംബനവീകരണ ധ്യാനം, 25നും 26നും വൈകിട്ട് 5ന് മധ്യസ്ഥ പ്രാര്‍ഥന, വി.കുര്‍ബാന, കുടുംബനവീകരണ ധ്യാനം ഫാ. ജിസണ് വേങ്ങാശേരിയിൽ കാര്‍മികത്വം വഹിക്കും.
27 വൈകിട്ട് 5ന് മധ്യസ്ഥ പ്രാര്‍ഥന, വി.കുര്‍ബാന, ഫാ.റ്റിജോ കക്കുഴി കാര്‍മികത്വം വഹിക്കും. 28ന് വൈകിട്ട് 5ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് പാടിയത്ത് കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന, വി.കുര്‍ബാന, വചന സന്ദേശം, പരേതര്‍ക്കുവേണ്ടി സെമിത്തേരിയില്‍ പ്രാര്‍ഥന.
29ന് രാവിലെ 7ന് കഴുന്നുവെഞ്ചരിപ്പ്, കഴുന്നുപ്രദക്ഷിണം, 4ന് കഴുന്നുപ്രദക്ഷിണം, മധ്യസ്ഥ പ്രാര്‍ഥന, വി.കുര്‍ബാന. വി. കുര്‍ബാന പ്രദക്ഷിണം ഫാ.മാത്യു അഞ്ചില്‍ കാര്‍മികത്വം വഹിക്കും. 30ന് രാവിലെ 7 ന് വി. കുർബാന 9.30 ന് ആഘോഷമായ റാസ കുർബാന, തിരുനാൾ പ്രദക്ഷി ണവും കൊടിയിറക്കും. ഫാ. ഷാജി തുമ്പേച്ചിറയിൽ (കുന്നന്താനം സെഹിയോൻ ധാനകേന്ദ്രം) കാര്‍മികത്വം വ ഹിക്കും.