ചേർത്തല: ചേര്‍ത്തല നിയോജക മണ്ഡലത്തിലെ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തനായി രണ്ടുകോടി രൂപ അനുവദിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ചേര്‍ത്തല നഗരസഭയിലെയും ചേര്‍ത്തല തെക്ക്, മുഹമ്മ, വയലാര്‍, പട്ടണക്കാട്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം എന്നീ പഞ്ചായത്തുകളിലുമായി ഉള്‍പ്പെട്ട 24 റോഡുകൾക്കായി 2.03 കോടി രൂപയാണ് അനുവദിച്ചത്. മഴക്കാല കെടുതികളിൽ താറുമാറായ റോഡുകൾ പുനർനിർമിക്കുന്നതിനായാണ് തുക വിനിയോഗിക്കുക.
ചേർത്തലയിലെ ഉൾനാടൻ ഗതാഗതത്തിന് വലിയ നേട്ടമാണ് ഇത്രയും തുക അനുവദിച്ചതിലൂടെ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
പുനര്‍നിര്‍മിക്കുന്ന റോഡുകളുടെ വിശദാംശങ്ങള്‍ ചുവടെ: ചേർത്തല നഗരസഭ: എട്ടാം വാര്‍ഡ് എസ്എന്‍ഡിപി- ചിറ്റേഴത്ത് റോഡ്, തകടിവെളിയിൽ റോഡ്, ചേന്നനാട്ട് റോഡ്, 29-ാം വാര്‍ഡ് ഇരുമ്പുപാലം- കെഎസ്ഇബി റോഡ്, ഒന്നാം വാര്‍ഡ് കടമ്പനാട് ദേവീക്ഷേത്രം റോഡ്.
വയലാര്‍ പഞ്ചായത്ത്:15-ാം വാർഡ് കൊടിയനാട്ട്- പാട്ടച്ചിറ റോഡ്, മുണ്ടംവെളി- ചക്കംവെളി റോഡ്, നാലാം വാർഡ് ഇട്ടേഴത്ത്- വള്ളപ്പുര റോഡ്, പട്ടണക്കാട് വിആർ ജംഗ്ഷൻ- ഉണ്ണിക്കണ്ടം റോഡ്, അഞ്ചാം വാർഡ് ഇന്ദിരാ ജംഗ്ഷൻ-കുണ്ടത്തി കടവ് റോഡ്, നാലാം വാര്‍ഡ് നാഗംകുളങ്ങര- മുസ്ലിംപള്ളി റോഡ്.
മുഹമ്മ പഞ്ചായത്ത്: 12-ാം വാർഡ് പോട്ടച്ചാൽ- എംഎല്‍എ റോഡ്, മുഹമ്മ മംഗലത്തുവെളി -കല്ലാട്ടു റോഡ്, മുഹമ്മ പറമ്പ് വേലിക്കകത്തു-മെയ്പ്പിൽ റോഡ്. തണ്ണീര്‍മുക്കം പഞ്ചായത്ത്: 11-ാം വാർഡ് പുത്തനങ്ങാടി- മുസ്ലിം പള്ളി റോഡ്, 23-ാം വാര്‍ഡ് വാരനാട്-തെരുവിൽ റോഡ്. കടക്കരപ്പള്ളി പഞ്ചായത്ത്: എട്ടാം വാർഡ് കണ്ടമംഗലം-വെമ്പള്ളി റോഡ്. ചേര്‍ത്തല തെക്ക് പഞ്ചായത്ത്: മൂന്നാം വാർഡ് മുസ്ലിം പളളി- വായനശാല റോഡ്, രണ്ടാം വാർഡ് മുസ്ലിം പളളി- ബീച്ച്റോഡ്.
കഞ്ഞിക്കുഴി പഞ്ചായത്ത്: നാലാം വാർഡ് വട്ടച്ചിറ-കണ്ണംകുളം റോഡ്, 14-ാം വാർഡ് കട്ടയിൽ-നവവീഥി റോഡ്, കഞ്ഞിക്കുഴി പാലം-കട്ടയിൽ റോഡ്,പട്ടണക്കാട് പഞ്ചായത്ത്: മൂന്നാം വാർഡ് എളമത്ത്- ചാലുങ്കൽ റോഡ്, 18-ാം വാർഡ് ചെളളപ്പുറം- ഘണ്ടാകർണക്ഷേത്രം, 16-ാം വാർഡ് അഴീതോട്ടുങ്കൽ-ആരാശുപുരം എന്നീ റോഡുകൾക്കാണ് പുനരുദ്ധാരണത്തിനായി അനുമതി ലഭിച്ചിട്ടുള്ളത്.