പു​സ്ത​ക​ങ്ങ​ൾ കൊ​ണ്ട് മാ​ജി​ക്; സ്നേ​ഹ​വി​സ്മ​യം തീ​ർ​ത്ത് മു​തു​കാ​ട്
Sunday, January 23, 2022 10:35 PM IST
ചെ​ങ്ങ​ന്നൂ​ർ: മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ മാ​ജി​ക് വി​സ്മ​യം പാ​ണ്ട​നാ​ട് സ്വാ​മി വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. അ​മ്മ മ​ല​യാ​ളം സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹ വി​സ്മ​യം പ​രി​പാ​ടി​യി​ലാ​ണ് മ​ജീ​ഷ്യ​ൻ മു​ത​കാ​ട് പു​സ്ത​ക​ങ്ങ​ൾ കൊ​ണ്ടു​ള്ള മാ​ജി​ക് കാ​ഴ്ച്ച​വ​ച്ച​ത്. ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​തി​യി​രി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ചും മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും മ​നോ​ഹ​ര​മാ​യ ക​ഥ​ക​ളി​ലൂ​ടെ ല​ളി​ത​മാ​യി വി​വ​രി​ച്ചു​കൊ​ണ്ട് ഇ​വ​യ്ക്കെ​തി​രാ​യി മു​തു​കാ​ട് കു​ട്ടി​ക​ളെ​ക്കൊ​ണ്ട് പ്ര​തി​ജ്ഞ​യെ​ടു​പ്പി​ച്ചു.

പ​രി​പാ​ടി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്മ മ​ല​യാ​ളം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു​മാ​യി മു​തു​കാ​ട് ആ​രം​ഭി​ച്ച ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്‍റും സ​മാ​ഹ​രി​ച്ച തു​ക മു​തു​കാ​ട് ഏ​റ്റു​വാ​ങ്ങി.