മു​ഹ​മ്മ​യി​ലും മ​ണ്ണ​ഞ്ചേ​രി​യി​ലും രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം
Sunday, January 23, 2022 10:37 PM IST
മു​ഹ​മ്മ: മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. നി​യ​ന്ത്ര​ങ്ങ​ളോ മു​ൻ​ക​രു​ത​ലു​ക​ളോ ഇ​ല്ലാ​തെ ജ​നം ഇ​ട​പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​ടെ ല​ഭി​ച്ച ഇ​ള​വ് ആ​ഘോ​ഷ​മാ​ക്കു​ന്ന രീ​തി​യാ​ണ്. പൊ​തു പ​രി​പാ​ടി​ക​ളി​ലും വി​വാ​ഹം പോ​ലു​ള്ള ച​ട​ങ്ങു​ക​ളി​ലും പ്ര​തി​രോ​ധമാ​ർ​ഗ​ങ്ങ​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങി. വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തുസ്ഥ​ല​ങ്ങ​ളി​ലും സാ​നി​റ്റൈസ​ർ സൂ​ക്ഷി​ക്കാ​താ​യി. പോ​ലീ​സ് സ്റ്റേ​ഷ​ൻ, കെ​എ​സ്ഇ​ബി ഓ​ഫീ​സ്, സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ഴു പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി ഓ​രോ വാ​ർ​ഡി​ലും ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന് മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി മാ​തൃ- പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ട്ട​ക്ക​ര ആ​വ​ശ്യ​പ്പെ​ട്ടു.