ജാ​ഗ്ര​താസ​മി​തി​ക​ൾ ക​ട​ലാ​സി​ൽ
Sunday, January 23, 2022 10:37 PM IST
മാ​ന്നാ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തെ ചെ​റു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ജാ​ഗ്ര​താസ​മി​തി​ക​ൾ ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ന്നു. കോ​വി​ഡി​ന്‍റെ പ്രാ​രം​ഭകാ​ല​ത്ത് വ്യാ​പ​ക​മാ​കാ​തി​രി​ക്കാ​നാ​ണ് വാ​ർ​ഡ് ത​ലം മു​ത​ൽ ജാ​ഗ്ര​താസ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഒ​രോ വാ​ർ​ഡി​ലെ​യും കോ​വി​ഡ് രോ​ഗി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് എ​ടു​ക്ക​ൽ, ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലുള്ളവ​രു​ടെ പ​ട്ടി​ക, ഇ​ത്ത​ര​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​ന് പ്രേ​രി​പ്പി​ക്കു​ക, വീ​ട്ടി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക തു​ട​ങ്ങി വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​ണ് ജാ​ഗ്ര​താസ​മ​തി​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. വാ​ർ​ഡ് മെം​ബ​ർ ചെ​യ​ർ​മാ​നാ​യും ആ​ശ പ്ര​വ​ർ​ത്ത​ക ക​ൺ​വീ​ന​റാ​യു​മു​ള്ള ഏ​ഴം​ഗ​ങ്ങ​ളാ​ണ് സ​മി​തി​യി​ലു​ള്ള​ത്. ര​ണ്ടാ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ യോ​ഗം ചേ​ർ​ന്ന് വാ​ർ​ഡി​ലെ പൊ​തു​സ്ഥി​തി പ​ഞ്ചാ​യ​ത്തി​ലൂ​ടെ ആ​രോ​ഗ്യവ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത്‌. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം എ​ല്ലാ​യി​ട​ങ്ങ​ളി​ലും വാ​ർ​ഡ് ത​ല​ത്തി​ൽ ജാ​ഗ്ര​താസ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച​താ​യി ക​ട​ലാ​സി​ൽ മാ​ത്രം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​സ​മി​തി ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും എ​ങ്ങും കൂ​ടാ​റി​ല്ല.

കോ​വി​ഡി​നെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന സ​മി​തി​യാ​ണ് ക​ട​ലാ​സി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യ​ത്‌.