റോ​ഡ​രി​കി​ലെ പു​ളി​മ​രം യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു
Sunday, January 23, 2022 10:37 PM IST
മു​ഹ​മ്മ: റോ​ഡ​രി​കി​ലെ പു​ളി​മ​രം യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. മു​ഹ​മ്മ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ന് തെ​ക്കു​നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ടു നീ​ളു​ന്ന റോ​ഡ് സൈ​ഡി​ലാ​ണ് മ​രം നി​ൽ​ക്കു​ന്ന​ത്. രാ​ത്രികാ​ല​ങ്ങ​ളി​ൽ വ​രു​ന്ന യാ​ത്ര​ക്കാർക്കാണ് ഇ​തു കൂ​ടു​ത​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.​ റോ​ഡ് നി​ർ​മി​ച്ച​പ്പോ​ൾ ഇ​ത് മു​റി​ക്കാ​തി​രി​ന്ന​താ​ണ് ഇ​പ്പോ​ൾ വി​ന​യാ​യി​രി​ക്കു​ന്ന​ത്. ഇതു​മൂ​ലം റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി കു​റ്റ​മ​റ്റ​താ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

"ക​ട​ല്‍' പ്ര​കാ​ശ​നം ചെ​യ്തു

ചേ​ർ​ത്ത​ല: നാ​ടി​ന്‍റെ മാ​റ്റ​ങ്ങ​ൾ​ക്ക് ഏ​റെ പ​ങ്ക് വ​ഹി​ക്കു​ന്ന ഘ​ട​ക​മാ​ണ് എ​ഴു​ത്തു​കാ​രെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​രി ലീ​ലാ രാ​മ​ച​ന്ദ്ര​ന്‍റെ മൂ​ന്നാ​മ​ത് ക​വി​താ​സ​മാ​ഹാ​ര​മാ​യ ക​ട​ലി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണാ​ധി​കാ​രി​ക​ളെ പോ​ലും അ​സ്വ​സ്ഥ​രാ​ക്കു​ക​യും അ​വ​രെ തി​രു​ത്തി നേ​ർ​വ​ഴി​ക്ക് ന​യി​പ്പി​ക്കാ​നും എ​ഴു​ത്തു​കാ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. മ​ജീ​ദ് വെ​ട്ട​യ്ക്ക​ൽ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശ്, ഉ​ല്ല​ല ബാ​ബു, ബേ​ബി തോ​മ​സ്, ഗീ​താ തു​റ​വൂ​ർ, ഹ​രി​കു​മാ​ർ ക​ണി​ച്ചു​കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.