കോ​വി​ഡ് പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ
Monday, January 24, 2022 11:02 PM IST
മാ​വേ​ലി​ക്ക​ര: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഗ​വ.​ ജി​ല്ലാ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ൾ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ആങ്കണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞദി​വ​സം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ​യി​ലെ 28 വാ​ർ​ഡി​ലും ഓ​രോ 50 വീ​ടി​നും ഒ​രു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ ചു​മ​ത​ല ന​ൽ​കും. ജാ​ഗ്ര​താസ​മി​തി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ക്കും. വാ​ർ​ഡ് കൗ​ൺ​സി​ല​ർ, ആ​ശാ വ​ർ​ക്ക​ർ, ആങ്കണവാ​ടി ടീ​ച്ച​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഗ്ര​താസ​മി​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കും. 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്ക്, ക​ൺ​ട്രോ​ൾ റൂം, ​ആം​ബു​ല​ൻ​സ് സേ​വ​നം എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്‌ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​വ​ർ​ഗീ​സ്, ശാ​ന്തി അ​ജ​യ​ൻ, സ​ജീ​വ് പ്രാ​യി​ക്ക​ര, എ​സ്.​ രാ​ജേ​ഷ്, എ​സ്.​ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.