വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ പ്ര​സം​ഗമ​ത്സ​രം
Monday, January 24, 2022 11:04 PM IST
ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍-​പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് പ്ര​സം​ഗമ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വാ​ത​ന്ത്ര്യ പോ​രാ​ട്ട​വും പു​ന്ന​പ്ര-​വ​യ​ലാ​ര്‍ സ​മ​ര​വും എ​ന്ന​താ​ണ് വി​ഷ​യം. മൂ​ന്നു മി​നി​റ്റി​ല്‍ ക​വി​യാ​ത്ത പ്ര​സം​ഗ​ത്തി​ന്‍റെ എം​പി4 ഫോ​ര്‍​മാ​റ്റി​ലു​ള്ള വീ​ഡി​യോ അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ലി​ങ്ക് [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ജ​നു​വ​രി 30ന് ​മു​ന്പ് അ​യ​യ്ക്ക​ണം. ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്ക് കാ​ഷ് പ്രൈ​സും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും.

ഉ​ത്സ​വം സ​മാ​പി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: ഇ​ര​മ​ല്ലി​ക്ക​ര ശ്രീ ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം സ​മാ​പി​ച്ചു. ഇ​തോ​ടനു​ബ​ന്ധി​ച്ചു​ള്ള ആ​റാ​ട്ട് മ​ണി​മ​ല​യാ​റ്റി​ലെ മ​ദ​ന​ശേ​രി​ക്ക​ട​വി​ൽ ന​ട​ന്നു. ത​ന്ത്രി കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് അ​ഗ്‌​നി​ശ​മ്മ​ൻ വാ​സു​ദേ​വ​ഭ​ട്ട​തി​രി, മേ​ൽ​ശാ​ന്തി പി. ​കേ​ശ​വ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം എ​ന്നി​വ ന​ട​ന്നു.