പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കി പാ​ർ​ട്ടി​യും പ്ര​സി​ഡ​ന്‍റും ത​ർ​ക്ക​ത്തി​ൽ
Tuesday, January 25, 2022 10:39 PM IST
അ​മ്പ​ല​പ്പു​ഴ: സി​പി​എം ഭ​ര​ണനേ​തൃ​ത്വം വഹിക്കുന്ന അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ൽഡിഎ​ഫി​ൽ ത​ർ​ക്കം രൂ​ക്ഷം. പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ൽ. സി​പി​എം അം​ഗ​മാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ് പാ​ർ​ട്ടി​യോ​ട് ഇ​ട​ഞ്ഞ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണപ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്. ഒ​രാ​ഴ്ച മു​ൻ​പ് ഏ​ഴാം വാ​ർ​ഡി​ൽ എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ത​ർ​ക്ക​ത്തോ​ടെ​യാ​ണ് ഹാ​രി​സ് പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ​ത്. നി​ല​വി​ലെ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണി​നെ വീ​ണ്ടും ചെ​യ​ർ​പേ​ഴ്സ​ണാ​ക്ക​ണ​മെ​ന്ന പാ​ർ​ട്ടി നി​ർ​ദേ​ശ​ത്തെ വെ​ല്ലു​വി​ളി​ച്ച് ഹാ​രി​സ് സ​മാ​ന്ത​ര പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പാ​ർ​ട്ടി അ​വ​ത​രി​പ്പി​ച്ച ഔ​ദ്യോ​ഗി​ക പാ​ന​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽനി​ന്ന് സി​പി​എം അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ത്. ക​ഴി​ഞ്ഞദി​വ​സം പാ​ർ​ട്ടി യോ​ഗ​ത്തി​നുശേ​ഷം അ​ര​മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് സി​പി​എം അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന ഹാ​രി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 11.15 ഓ​ടെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രം​ഭി​ച്ചു. അ​ജ​ണ്ട​ക​ൾ തു​ട​ക്കം മു​ത​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് വൈ​കി​യെ​ത്തി​യ സി​പി​എം അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് ഇ​തം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ സി​പി​എം അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​ണ് ഹാ​രി​സ്. ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ല്ലു​വി​ളി​ച്ച​ത് പാ​ർ​ട്ടി നേ​തൃ​ത്വ​വും ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.