കു​ട്ട​നാ​ട്ടി​ൽ അ​നാ​വ​ശ്യ കീ​ട​നാ​ശി​നി​ക​ൾ മ​ണ്ണി​നും മ​നു​ഷ്യ​നും നാ​ശം
Thursday, January 27, 2022 10:48 PM IST
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​നാ​വ​ശ്യ കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​കു​ന്നു. നെ​ല്ലി​നു ശി​പാ​ർ​ശ ചെ​യ്യാ​ത്ത കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചു ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ങ്കൊ​മ്പ് കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​ത്ത​രം കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം കീ​ട​ങ്ങ​ളു​ടെ വ​ർ​ധന​വി​നും പ​രി​സ്ഥി​തി​ക്കും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നാ​ണ് കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

നെ​ൽ​ച്ചെ​ടി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന അ​തി​സൂ​ക്ഷ്മ കീ​ട​മാ​യ ഇ​ല​പ്പേ​നി​നെ​തി​രേ​യാ​ണ് ഇ​പ്പോ​ൾ ഇ​ത്ത​രം കീ​ട​നാ​ശി​നി​ക​ളു​ടെ പ്ര​യോ​ഗം വ​ർ​ധി​ക്കു​ന്ന​ത്. കീ​ട​നാ​ശി​നി ക​മ്പ​നി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ക​ർ​ഷ​ക​ർ ഇ​ത്ത​രം കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​യു​ടെ ഉ​പ​യോ​ഗം കൃ​ഷി​ക്കും മ​നു​ഷ്യ​നും ദോ​ഷ​മാ​ണു​ണ്ടാ​ക്കു​ക. ഇ​ത്ത​വ​ണ വൈ​കി കൃ​ഷി​യി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ല​പ്പേ​നി​ന്‍റെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​ത്.

ചൂ​ടുകൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ന്ന​ത്. നെ​ൽ​ച്ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ മ​ട​ക്കി അ​തി​നു​ള്ളി​ലാ​ണ് ഇ​വ സ്ഥാ​നം പി​ടി​ക്കു​ക. അ​തു​കൊ​ണ്ടു​ത​ന്നെ കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​വ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ല.

ഇ​വ​യു​ടെ മു​ട്ട​ക​ൾ​ക്കും കീ​ട​നാ​ശി​നി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ണ്ട്. എ​ന്നാ​ൽ കീ​ട​നാ​ശി​നി പ്ര​യോ​ഗ​മു​ണ്ടാ​കു​മ്പോ​ൾ ഇ​വ കൂ​ടു​ത​ലാ​യി മു​ട്ട​യി​ടാ​റു​ണ്ടെ​ന്നു കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. ചെ​ടി​ക​ളി​ലെ നീ​രൂറ്റി കു​ടി​ക്കു​ന്ന കീ​ട​ങ്ങ​ളി​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​ത്യു​ത്പാ​ദ​നം കൂ​ട്ടാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. വ​ള​രെ സൂ​ക്ഷ്മ കീ​ട​ങ്ങ​ളാ​യ ഇ​വ​യ്ക്കു അ​ധി​ക ദൂ​രം പ​റ​ക്കാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്.

ഇ​ക്കാ​ര​ണ​ത്താ​ൽ കീ​ട​നാ​ശി​നി പ്ര​യോ​ഗി​ക്കു​മ്പോ​ൾ ഇ​വ പെ​രു​കു​ക​യും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കു​ക​യും ചെ​യ്യും. കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ട​ബാ​ധ​യ്ക്കു പെ​ട്ട​ന്നു ശ​മ​നം വ​രു​മെ​ങ്കി​ലും പി​ന്നീ​ട് പൂ​ർ​വാ​ധി​കം ശ​ക്ത​മാ​യി വ്യാ​പി​ക്കു​ക​യും ചെ​യ്യും. ഇ​വ​യ്‌​ക്കെ​ല്ലാം പു​റ​മെ കീ​ട​നാ​ശി​നി​ക​ളു​ടെ അ​നാ​വ​ശ്യ പ്ര​യോ​ഗം മൂ​ലം മ​ണ്ണി​ലെ പ​ര​മ്പ​രാ​ഗ​ത മി​ത്ര കീ​ട​ങ്ങ​ൾ​ക്കു നാ​ശ​മു​ണ്ടാ​കു​മെ​ന്ന​താ​ണ് ഗു​രു​ത​ര​മാ​യ വി​ഷ​യം. മി​ത്ര​കീ​ട​ങ്ങ​ൾ ന​ശി​ച്ചാ​ൽ മ​ണ്ണി​ന്‍റെ സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ​ശേ​ഷി ന​ശി​ക്കു​ക​യും കൃ​ഷി അ​വ​സാ​നി​ക്കും വ​രെ കീ​ട​നാ​ശി​നി പ്ര​യോ​ഗം തു​ട​രേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ചെ​യ്യും. കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി​ക്കു​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​മാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഒ​ഴു​ക്കു നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കീ​ട​നാ​ശി​നി​ക​ൾ കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ സ​മ്മാ​നി​ക്കും. നെ​ല്ലി​നു ശി​പാ​ർ​ശ ചെ​യ്യാ​ത്ത കീ​ട​നാ​ശി​നി​ക​ളാ​ണ് ഇ​പ്പോ​ൾ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ്ര​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. ഓ​രോ ഉ​ത്പ​ന്ന​ത്തി​നും അം​ഗീ​കാ​രം ന​ൽ​കു​മ്പോ​ൾ അ​ത് ഏ​തൊ​ക്കെ വി​ള​ക​ൾ​ക്കും കീ​ട​ങ്ങ​ൾ​ക്കു​മെ​തി​രേ പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ഇ​ൻ​സൈ​ക്ടി​സൈ​സ് ബോ​ർ​ഡ് (സി​ഐ​ബി) കീ​ട​നാ​ശി​നി ക​മ്പ​നി​ക​ൾ​ക്കു നി​ർ​ദേശം ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തി​നു വി​പ​രീ​ത​മാ​യാ​ണ് ഇ​പ്പോ​ൾ ക​മ്പ​നി​ക​ൾ നെ​ൽ​കൃ​ഷി​ക്കാ​യി ഇ​ത്ത​രം കീ​ട​നാ​ശി​നി​ക​ൾ ശിപാ​ർ​ശ ചെ​യ്യു​ന്ന​ത്.