കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നു മു​ന്പ് ക​ര്‍​ഷ​ക​ര്‍ ഉ​പ​ദേ​ശം തേ​ട​ണം
Thursday, January 27, 2022 10:48 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ല്‍ ഇ​ല​പ്പേ​നി​നെ​തി​രേ ശി​പാ​ര്‍​ശ ചെ​യ്തി​ട്ടി​ല്ലാ​ത്ത കീ​ട​നാ​ശി​നി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നു മു​ന്പ് സാ​ങ്കേ​തി​ക ഉ​പ​ദേ​ശം തേ​ട​ണ​മെ​ന്നും മ​ങ്കൊ​മ്പി​ലെ സം​സ്ഥാ​ന കീ​ട​നീ​രീ​ക്ഷ​ണ കേ​ന്ദ്രം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. നെ​ല്‍​പ്പാ​ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള കീ​ട​നാ​ശി​നി​ക​ള്‍ ഇ​ല​പ്പേ​നി​നെ​തി​രേ കു​ട്ട​നാ​ട്ടി​ല്‍ വ്യാ​പ​ക​മാ​യി പ്ര​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ തു​ട​ര്‍​ച്ചയാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​രു​ര​ത​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്കും നെ​ല്‍​പ്പാ​ട​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന മി​ത്ര​കീ​ട​ങ്ങ​ളു​ടെ പൂ​ര്‍​ണനാ​ശ​ത്തി​നും ഇ​ട​യാ​ക്കും.

നീ​രൂ​റ്റി​ക്കു​ടി​ക്കു​ന്ന കീ​ട​മാ​ണ് ഇ​ല​പ്പേ​ന്‍. ഇ​ത്ത​രം കീ​ട​ങ്ങ​ള്‍ കീ​ട​നാ​ശി​നി​ക​ള്‍​ക്കെ​തി​രേ വ​ള​രെ വേ​ഗം പ്ര​തി​രോ​ധ ശേ​ഷി ആ​ര്‍​ജിക്കും. കീ​ട​നാ​ശി​നി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി പ്ര​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യു​ടെ വം​ശ​വ​ര്‍​ധ​ന​ വേ​ഗ​ത്തി​ലാ​കു​ക​യും കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.