ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ
Thursday, January 27, 2022 10:48 PM IST
ആ​ല​പ്പു​ഴ: പ​തി​നൊ​ന്ന് ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ പു​ൽ​പ്പാ​റ കോ​ള​നി​യി​ൽ രെ​ജു​വി​ന്‍റെ മ​ക​ൻ ച​ന്തു (രാ​ഹു​ൽ -24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ട്ട​ണ​ക്കാ​ട്, ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 11 ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണി​യാ​ൾ. തൃ​ശൂ​ർ വീ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ളു​ടെ പേ​രി​ൽ ക​ഞ്ചാ​വു കേ​സു​മു​ണ്ട്. ജി​ല്ല​യി​ൽ ഗു​ണ്ടാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ജി​ല്ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ആ​ളു​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യ​താ​യി ജി​ല്ലാ​ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് പ​റ​ഞ്ഞു. സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് റി​പ്പോ​ർ​ട്ട് അ​യ​ച്ചെ​ന്നും ഗു​ണ്ടാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത്സ്യത്തൊഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

മാ​രാ​രി​ക്കു​ളം: മ​ത്സ്യത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ കു​ടി​യാം​ശേ​രി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ​യും അ​ൽ​ഫോ​ൻ​സ​യു​ടെ​യും മ​ക​ൻ സെ​ബാ​സ്റ്റ്യ​നാ​ണ് (ബി​ജു -43) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു​ച്ച​ക്ക് ര​ണ്ടി​ന് പെ​രും​ന്നേ​ർ​മം​ഗ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഭാ​ര്യ: മേ​രി മ​ക്ക​ൾ: റോ​ഷ​ൻ, നി​ധി​യ.