കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Friday, January 28, 2022 10:29 PM IST
ആ​ല​പ്പു​ഴ: വ​ര​ൾ​ച്ച​യും വെ​ള്ള​പ്പൊ​ക്ക​വും കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും മൂ​ലം കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ ക​ട​ങ്ങ​ൾ സ​ർ​ക്കാ​ർ എ​ഴു​തി​ത്തള്ള​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്. നെ​ൽ​കൃ​ഷി​യെ ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞു​പോ​കു​ന്ന നാ​മ​മാ​ത്ര ക​ർ​ഷ​ക​രും പാ​ട്ട​ക്കർ​ഷ​ക​രും വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​നാ​വാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഈ ​യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​ർ​ക്കു നേ​രേ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ത് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ടു​ത്ത​ദി​വ​സം ബാ​ങ്ക് അ​ധി​കൃ​ത​രെ സ​മീ​പി​ക്കും. ക​ർ​ഷ​ക​രു​ടെ ക​ട​ബാ​ധ്യ​ത​ക​ൾ എ​ഴു​തി​ത്തള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും നേ​രി​ൽ ക​ണ്ടു നി​വേ​ദ​നം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി മു​ട്ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​പ്പു​റ​ത്ത് മു​ര​ളി, സി​ബി മൂ​ലം​കു​ന്ന്, ബി​ജു വ​ലി​യ​വീ​ട്, ടി​റ്റോ എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.