മു​ള​ക്കു​ഴ ജി​വി​എ​ച്ച്എ​സി​ൽ പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മം
Monday, May 16, 2022 10:55 PM IST
ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ ജി​വി​എ​ച്ച്എ​സി​ലെ 1997 ബാ​ച്ച് എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി. മു​ൻ പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. ല​ളി​ത​ഭാ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗം അ​നു​പ​മ പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. സ​ഹ​പാ​ഠി​യും മോ​സ്‌​കോ സ്‌​കോ​ൾ​ട്ട​ക് സ​ർ​വ​ക​ലാ​ശാ​ല സീ​നി​യ​ർ റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ. ​വി.​സി. ബി​ജു​വി​നെ അ​നു​മോ​ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​ച്ച്. റ​ഷീ​ദ്, എ​സ്. ര​തീ​ഷ്, ജോ​ൺ ഫി​ലി​പ്പ്, വി. ​ശ്രീ​ജി​ത്ത്, സു​രേ​ന്ദ്ര​പ്പ​ണി​ക്ക​ർ, തോ​മ​സ് മാ​ത്യു, ബാ​ബു സേ​ന​ൻ, സ​തി​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ-​വെ​യ്സ്റ്റ് ക​ള​ക‌്ഷ​ൻ ഉ​ദ്ഘാ​ട​നം

ആ​ല​പ്പു​ഴ: എ​സ്ഡി കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ-​വെ​യ്സ്റ്റ് ക​ള​ക്ഷ​ൻ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ര​വു​കാ​ട്, ക​ള​ർ​കോ​ട് വാ​ർ​ഡു​ക​ളി​ൽ നാ​ലു​സ്ഥ​ല​ങ്ങ​ളി​ൽ വീ​തം ഇ-​വെ​യ്സ്റ്റ് ശേ​ഖ​ര​ണ ബി​ന്നു​ക​ൾ വ​ച്ചു. വാ​ർ​ഡ് വി​ക​സ​ന സ​മി​തി, റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ എ​ന്നി​വ വ​ഴി അ​റി​യി​പ്പ് ന​ൽ​കി​യാ​ണ് ഇ-​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ 52 വാ​ർ​ഡു​ക​ളി​ൽ നി​ന്നു ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ത്ത​രം മാ​ലി​ന്യം ശേ​ഖ​രി​ച്ച് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ വ​ഴി പു​ന​ചം​ക്ര​മ​ണ​ത്തി​ന​യ​യ്ക്കു​ന്ന​താ​ണ് പ​ദ്ധ​തി. എ​സ്ഡി കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ൻ സി ​സി അ​ലൂ​മ്നി​യും കോ​ള​ജ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി ന​ഗ​ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ഇ -​മാ​ലി​ന്യ ശേ​ഖ​ര​ണ​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.