തു​റ​വൂ​ർ വെ​ള്ള​ക്കെ​ട്ടി​ൽ
Wednesday, May 18, 2022 10:06 PM IST
തു​റ​വൂ​ർ: തി​മി​ർ​ത്തു പെ​യ്യു​ന്ന മ​ഴ​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കിവീ​ണ് നിരവധി വീ​ടു​ക​ൾ​ക്കു നാ​ശം സം​ഭ​വി​ച്ചു. പ​ട്ട​ണ​ക്കാ​ട്, കു​ത്തി​യ​തോ​ട് എ​ന്നീ വൈ​ദ്യുതി ഭ​വ​ന​ങ്ങ​ൾ​ക്കു കീ​ഴി​ൽ വ​രു​ന്ന ഫീ​ഡ​ർ​ലൈ​നു​ക​ളി​ൽ നി​ര​വ​ധി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു.

വൈ​ദ്യുതി വി​ത​ര​ണം താ​റു​മാ​റാ​യി. പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം​നി​ല​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി, വ​യ​ലാ​ർ, പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, എ​ഴു​പു​ന്ന, അ​രൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. ക​ന​ത്തമ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും താ​ലൂ​ക്കി​ലെ ജ​ന​ജീ​വി​തം ത​ന്നെ സ്തം​ഭി​പ്പി​ച്ച സ്ഥി​തി​യാ​ണ്.