തീ​ര​മൈ​ത്രി യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Thursday, May 19, 2022 9:39 PM IST
ആ​ല​പ്പു​ഴ: തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ല്‍ രണ്ടു പു​തി​യ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ന​ഗ​ര​സ​ഭാധ്യ​ക്ഷ സൗ​മ്യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ട​യ്ക്ക​ല്‍ വാ​ര്‍​ഡി​ല്‍ കാ​രു​ണ്യ പ്രൊ​വി​ഷ​ന്‍ സ്റ്റോ​റും കാ​ഞ്ഞി​രം​ചി​റ വാ​ര്‍​ഡി​ല്‍ ന​ന്മ ആ​ക്ടി​വി​റ്റി ഗ്രൂ​പ്പ് പ്രൊ​വി​ഷ​ന്‍ സ്റ്റോ​ര്‍ ആ​ൻഡ് ടീ ​ഷോ​പ്പ് എ​ന്നീ യൂ​ണി​റ്റു​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
പ്രോ​ജ​ക്ടി​ന്‍റെ 75% സ​ബ്സി​ഡി​യാ​യി ല​ഭി​ക്കു​ന്നു. രണ്ടു പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ന് രണ്ടു ല​ക്ഷം വ​രെ സ​ബ്സി​ഡി ല​ഭി​ക്കു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നാ​യി ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ഴി ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് തീ​ര​മൈ​ത്രി.