ഫോ​ട്ടോ ജേ​ര്‍​ണ​ലി​സം കോ​ഴ്‌​സ്
Friday, May 20, 2022 11:11 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ഫോ​ട്ടോ ജേ​ര്‍​ണ​ലി​സം കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തി​യ​റി​യും പ്രാ​ക്ടി​ക്ക​ലും ഉ​ള്‍​പ്പെ​ടെ മൂ​ന്നു മാ​സ​മാ​ണു കോ​ഴ്‌​സി​ന്‍റെ കാ​ലാ​വ​ധി. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ള്‍. ഓ​രോ സെ​ന്‍റ​റി​ലും 25 സീ​റ്റാ​ണു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മു​ള്ള കോ​ഴ്‌​സി​ന് 25000 രൂ​പ​യാ​ണ് ഫീ​സ്. പ്ല​സ്ടു വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റം അ​ക്കാ​ഡ​മി വെ​ബ്‌​സൈ​റ്റാ​യ www.keralamediaacademy.orgല്‍ ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.
അ​പേ​ക്ഷ അ​യ​യ്‌​ക്കേ​ണ്ട വി​ലാ​സം: സെ​ക്ര​ട്ട​റി, കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി, കാ​ക്ക​നാ​ട്, കൊ​ച്ചി - 30/ കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി സ​ബ്‌​സെ​ന്‍റ​ര്‍, ശാ​സ്ത​മം​ഗ​ലം, ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന് എ​തി​ര്‍​വ​ശം, തി​രു​വ​ന​ന്ത​പു​രം-10. അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും വ​യ്ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2022 മേ​യ് 31. ഫോ​ണ്‍: 0484 2422275, 2422068, 0471 2726275.

പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി: ശി​ല്പ​ശാ​ല 25ന്

​ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​തി​നാ​ലാം പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​ല്പ​ശാ​ല 25നു ​രാ​വി​ലെ 10.30നു ​ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ജി​ജു പി. ​അ​ല​ക്‌​സ് പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കും. ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, ജി​ല്ലാ റി​സോ​ഴ്‌​സ് സെ​ന്‍റ​ര്‍ അം​ഗ​ങ്ങ​ള്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.