ബ​ഹു​നി​ല​കെ​ട്ടി​ട​ത്തി​ല്‍ കു​ടു​ങ്ങി​യ നാ​യ​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷി​ച്ചു
Friday, May 20, 2022 11:15 PM IST
ചേ​ര്‍​ത്ത​ല: ബ​ഹു​നി​ല​ കെട്ടി​ട​ത്തി​ന്‍റെ പാ​ര​പ്പെ​റ്റി​ല്‍ കു​ടു​ങ്ങി​യ നാ​യ​യെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷി​ച്ചു. ന​ഗ​ര​സ​ഭ പ​ത്താം വാ​ര്‍​ഡി​ലെ ആ​ന​ന്ദ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ പാ​ര​പ്പെ​റ്റി​ലാ​ണ് നാ​യ കു​ടു​ങ്ങി​യ​ത്. നാ​ല് ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്പ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യ നാ​യ ഷീ​റ്റി​ലൂ​ടെ തെ​ന്നി പാ​ര​പ്പെ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തി​രി​ച്ചു ക​യ​റ്റാ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​ശാ മു​കേ​ഷ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി ക​യ​റും വ​ല​യും ഉ​പ​യോ​ഗി​ച്ച് നാ​യ​യെ ര​ക്ഷി​ച്ചു. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ആ​ര്‍. മ​ധു, സീ​നി​യ​ര്‍ ഡ്രൈ​വ​ര്‍ കെ.​എ​ല്‍. എ​ഡ്വേ​ര്‍​ഡ്, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ലെ​ജി, അ​ജ​യ​കു​മാ​ര്‍, ബി​പി​ന്‍ സ​ണ്ണി എ​ന്നി​വ​ര്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.