ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട​രു​ത്
Saturday, May 21, 2022 10:59 PM IST
അ​മ്പ​ല​പ്പു​ഴ: ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്ന് സ്വ​ത​ന്ത്ര​ക​ർ​ഷ​ക സം​ഘം. മ​ഴ​ക്കെ​ടു​തി മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ക്ട​ർ നെ​ൽ​പ്പാട​ങ്ങ​ൾ ന​ശി​ച്ചു. ക​ർ​ഷ​ക​ർ എ​ടു​ത്ത വാ​യ്പ ജ​പ്തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന കേ​ര​ള​ത്തി​ലെ നെ​ൽ ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ ക​ട​ക്കെ​ണി​യി​ലാ​ണ്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര​ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​യു. ബ​ഷീ​ർ ഹാ​ജി ആ​വ​ശ്യ​പ്പെ​ട്ടു.