ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധം: ഞാ​യ​റാ​ഴ്ച​ ഡ്രൈ ​ഡേ
Saturday, May 21, 2022 10:59 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഡ്രൈ ​ഡേ​യും ഡോ​ക്സി ഡേ​യും ആ​ച​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​മു​ന വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

വീ​ടു​ക​ളു​ടെ അ​ക​ത്തും പു​റ​ത്തും കൊ​തു​ക് പെ​രു​കാ​നി​ട​യു​ള്ള ഉ​റ​വി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്ക​ണം. അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും പാ​ഴ്വ​സ്തു​ക്ക​ളി​ലും മ​ര​പ്പൊ​ത്തു​ക​ള്‍, മു​ളം​കു​റ്റി​ക​ള്‍ തു​ട​ങ്ങി​വ​യി​ലും വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

ജോ​ലി​സം​ബ​ന്ധ​മാ​യോ അ​ല്ലാ​തെ​യോ മ​ലി​ന​ജ​ല​വു​മാ​യും മ​ണ്ണു​മാ​യും സ​മ്പ​ര്‍​ക്ക​മു​ണ്ടാ​കു​ന്ന​വ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഡോ​ക്സി​സൈ​ക്ലി​ന്‍ ഗു​ളി​ക ക​ഴി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു.