ഹ​രി​പ്പാട്ട് അ​പ​ക​ടപ​ര​ന്പ​ര! പ​ത്തുമി​നി​റ്റി​ൽ നാ​ല് അ​പ​ക​ട​ങ്ങ​ൾ
Saturday, May 21, 2022 11:10 PM IST
ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​പ​ര​മ്പ​ര. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ 10 മി​നി​റ്റു​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യ​ത് നാ​ല് അ​പ​ക​ട​ങ്ങ​ൾ. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ത​മി​ഴ്നാ​ട് എ​സ്ഇ​ടി​സി ബ​സ് മ​ർ​ദ​മു​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം തെ​റ്റി സ​മീ​പ​ത്തെ ബാ​റ്റ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ക​ട​യ്ക്കു മു​ന്നി​ൽ വ​ച്ചി​രു​ന്ന ര​ണ്ട് സ്കൂ​ട്ട​റു​ക​ൾ ബ​സ് ക​യ​റി ഇ​റ​ങ്ങി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഹ​രി​പ്പാ​ട് പ​ത​ഞ്ജ​ലി സു​രേ​ഷ് കു​മാ​റി​ന്‍റെ​യും ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി ന​സീ​മ മ​ൻ​സി​ൽ സ​ഹീ​റി​ന്‍റെ​യും സ്കൂ​ട്ട​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ആ​ർ. കെ. ​ജം​ഗ്ഷ​നു സ​മീ​പം തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു എ​സ്ഡി​പി​ഐ​യു​ടെ സ​മ്മേ​ള​ന​ത്തി​നാ​യി പോ​യ ടൂ​റി​സ്റ്റ് ബ​സും ആ​ല​പ്പു​ഴ​യി​ൽ നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. ടി​ക​ഐം​എം കോ​ള​ജി​നു സ​മീ​പം പി​ക്ക​പ്പ് വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ചു.

മാ​ധ​വ ജം​ഗ്ഷ​നി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ റീ ​ടാ​റിം​ഗാ​ണ് മ​ഴ​പെ​യ്താ​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ കാ​ര​ണം. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നൂ​റി​ല​ധി​കം അ​പ​ക​ട​ങ്ങ​ളാ​ണ് മാ​ധ​വ ജം​ഗ്ഷ​നും ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യ്ക്കു​മി​ട​യി​ൽ ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.